പോയ കാലം കാണാൻ സുന്ദര​െൻറ ആല

പരിമിതമായ സൗകര്യങ്ങളോടു കൂടിയ ആലയുടെ ഭിത്തികളോടുചേര്‍ന്ന് സുന്ദരന്‍ സൂക്ഷിക്കുന്നത്് പുതിയ തലമുറക്ക് കൗതുകവും വിജ്ഞാനവും പകരുന്ന അനവധി ഉപകരണങ്ങളാണ് കോടാലി: ആശുപത്രി ജങ്ഷന് സമീപത്തെ കരുവാന്‍വീട്ടില്‍ സുന്ദര​െൻറ ആല വെറുമൊരു പണിശാല മാത്രമല്ല. പോയകാലത്തെ തലമുറകളുടെ ജീവിതം അടളയാളപ്പെടുത്തിയ ഒട്ടേറെ ഉപകരണങ്ങളുടെ അപൂർവശേഖരം നിറഞ്ഞ വിസ്മയലോകം കൂടിയാണ്. പരിമിത സൗകര്യങ്ങളോടു കൂടിയ ആലയുടെ ഭിത്തികളോടുചേര്‍ന്ന് സുന്ദരന്‍ സൂക്ഷിക്കുന്നത്് പുതിയ തലമുറക്ക് കൗതുകവും വിജഞാനവും പകരുന്ന അനവധി ഉപകരണങ്ങളാണ്. പഴയ കാലത്തെ പലതരം ക്ലോക്കുകള്‍, ടൈംപീസുകള്‍, റാന്തല്‍ വിളക്കുകള്‍, ചിമ്മിനി വിളക്കുകള്‍, മണ്ണെണ്ണ ഉപയോഗിച്ച് പ്രകാശിപ്പിച്ചിരുന്ന പെട്രോമാക്‌സ്, അളവുതൂക്ക ഉപകരണങ്ങള്‍ തുടങ്ങിയവ അവയിൽ ചിലത് മാത്രം. പഴയ കാമറകള്‍, ടെലിഫോണ്‍, ട്രാൻസിസ്റ്റര്‍ റേഡിയോ, വിവിധതരം മണികള്‍, അലുമിനിയം, കവടി, പിച്ചള എന്നിവകൊണ്ടുള്ള പാത്രങ്ങള്‍, പണ്ടുള്ളവര്‍ യാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന പെട്ടികള്‍ തുടങ്ങിയവയും ഉൾപ്പെടും. പേന ഉള്‍പ്പെടെ പലതരം കത്തികളുമുണ്ട്. നാടി​െൻറ സാംസ്‌കാരിക വൈവിധ്യത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന ഇദ്ദേഹം ഇന്ത്യന്‍ ഭരണഘടനയുടെ മുന്‍പേജ് വലുപ്പത്തില്‍ പ്രിൻറ് ചെയ്‌തെടുത്ത് പണിശാലയില്‍ സൂക്ഷിച്ചിട്ടുണ്ട്. മുന്‍തലമുറകളുടെ ജീവിതത്തെക്കുറിച്ച് പുതിയ തലമുറക്ക്് അറിവുപകരാന്‍ ലക്ഷ്യമിട്ടാണ് ശേഖരമെന്ന് സുന്ദരന്‍ പറയുന്നു. ചെറുപ്പം മുതലേ പൗരാണികതയോട് പ്രിയമുള്ള സുന്ദരന്‍ പലയിടങ്ങളില്‍ നിന്നാണ് ഇവ ശേഖരിച്ചത്. സുഹൃത്തുക്കളും പരിചയക്കാരും പഴയ ഉപകരണങ്ങള്‍ കിട്ടിയാല്‍ എത്തിച്ചുകൊടുക്കും. രാവിലെയുള്ള നടത്തത്തിനിടയില്‍ ആക്രികടകളില്‍ നിന്നും അപൂര്‍വ ഉപകരണങ്ങള്‍ തിരഞ്ഞുപിടിക്കും. കോടാലി ജി.എല്‍.പി സ്‌കൂള്‍ പി.ടി.എ കമ്മിറ്റി അംഗമായ സുന്ദരന്‍ ജീവകാരുണ്യ സംഘടനയായ ലൈഫ് ഗാര്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റി​െൻറ സജീവ പ്രവര്‍ത്തകനാണ്. പോയ തലമുറയോടുള്ള ആദരവാണ് മറ്റു പണികളിലേക്ക് തിരിയാതെ കുലത്തൊഴിലായ ആല പണി തിരെഞ്ഞടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സുന്ദരന്‍ പറയുന്നു. ക്യാപ്ഷന്‍ കോടാലിയിലുള്ള സുന്ദര​െൻറ ആല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.