മറ്റത്തൂര്‍ ലേബര്‍ സഹ.സംഘം പത്താം വാര്‍ഷികം

മറ്റത്തൂര്‍: ലേബര്‍ സഹകരണ സംഘം പത്താം വാര്‍ഷികം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡൻറായിരുന്ന പി.വി.മോഹന​െൻറ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌കാരം അമ്പാടി വേണുവിന് മന്ത്രി സമ്മാനിച്ചു. പത്താംവാര്‍ഷികത്തോടനുബന്ധിച്ച് സംഘം നടപ്പാക്കുന്ന പത്തുപദ്ധതികളുടെ ഉദ്ഘാടനം ഔഷധി ചെയര്‍മാന്‍ കെ.വി. ഉത്തമന്‍ നിര്‍വഹിച്ചു. കദളീവനം, പാവല്‍നാട് പദ്ധതികളിലെ അംഗങ്ങളായ കര്‍ഷകര്‍ക്കുള്ള ബോണസ് വിതരണം ചടങ്ങില്‍ നടന്നു. ജോ.രജിസ്ട്രാര്‍ ടി.കെ. സതീഷ് കുമാര്‍, അസി. രജിസ്ട്രാര്‍ എം.സി. അജിത്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ടി.എ. രാമകൃഷ്ണന്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍, ഡോ. ഡി. രാമനാഥന്‍, ഡോ. ഒ.എല്‍. പയസ്, സംഘം സെക്രട്ടറി കെ.പി. പ്രശാന്ത്, ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ.വി.പി. ലിസന്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം പത്താം വാര്‍ഷികാഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.