കൊരട്ടി പള്ളി പ്രശ്നം: രൂപത നടപടിക്ക്​ കോടതി സ്​റ്റേ

ക്രമക്കേടുകളുടെ ഉത്തരവാദികളെ കണ്ടെത്താൻ മുൻ ജില്ല ജഡ്ജി പി.എസ്. ആൻറണിയുടെ നേതൃത്വത്തിൽ കമീഷനേയും കോടതി നിയമിച്ചു ചാലക്കുടി: കൊരട്ടി പള്ളിയിൽ സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ വീഴ്ചയും ആരോപിച്ച് മുൻ കൈക്കാരൻമാർക്കും പ്രതിനിധി യോഗാംഗങ്ങൾക്കുമെതിരെ രൂപത നേതൃത്വം എടുത്ത നടപടി ചാലക്കുടി മുൻസിഫ് കോടതി സ്റ്റേ ചെയ്തു. മുൻ കൈക്കാരൻമാരെയും ഭാരവാഹികളെയും കൊരട്ടി പള്ളിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഏഴ് വർഷത്തേക്ക് വിലക്കിയ തീരുമാനമാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ശരിയായ പരിശോധനയും അന്വേഷണവും നടത്താതെയും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നൽകാതെയും സ്വാഭാവിക നീതിപോലും ലംഘിച്ചാണ് നടപടി എടുത്തതെന്നും കൈക്കാരൻമാരായ ഇ.ജെ. തോമസ് വെളിയത്ത്, ഷിബു അഗസ്റ്റിൻ വെളിയത്ത്, പോൾ ആച്ചാണ്ടി എന്നിവരാണ് കോടതിയെ സമീപിച്ചത്. പള്ളിയുമായി ബന്ധപ്പെട്ട് എല്ലാ പ്രവർത്തനങ്ങളിലും നടപടികളിലും പങ്കെടുക്കാൻ പരാതിക്കാർക്ക് അവകാശമുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികളെ കണ്ടെത്താൻ മുൻ ജില്ല ജഡ്ജി പി.എസ്.ആൻറണിയുടെ നേതൃത്വത്തിൽ ഒരു കമീഷനേയും കോടതി നിയമിച്ചു. മൂന്ന് ചാർട്ടേഡ് അക്കൗണ്ടൻറുമാരും കമീഷനിൽ അംഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.