തൃശൂർ: കേരള ലളിതകല അക്കാദമി പുരോഗമന കലാസാഹിത്യസംഘവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ചിത്രകലാക്യാമ്പും പ്രഭാഷണ പരമ്പരയും ബുധനാഴ്ച കാലിക്കടവിൽ ആരംഭിക്കും. ശ്രീ കരക്കക്കാവ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ചടങ്ങിൽ രാവിലെ 10ന് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.വി. ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. വൈകീട്ട് 4.30ന് പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നടക്കും. മാർക്സിസം-കല-സമൂഹം എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. സി.എം. വിനയചന്ദ്രൻ, ഇ.പി. രാജഗോപാലൻ എന്നിവർ മോഡറേറ്റർമാരായിരിക്കും. ചിത്രകലാക്യാമ്പ് നാലിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.