ഏഴ്​ ലക്ഷം രൂപയുടെ മോഷണം: മോഷണം പ്രതികളെ കുറിച്ച് സൂചന

പാവറട്ടി: പറപ്പൂരിലെ ഇലട്രോണിക്സ് കട കുത്തിത്തുറന്ന് ഏഴ് ലക്ഷം രൂപയുടെ മോഷണം നടത്തിയ പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. കഞ്ചാവ് മാഫിയയിലെ കണ്ണികളടക്കമുള്ള നാല് യുവാക്കളുൾപ്പെട്ട സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എടക്കളത്തൂർ സ്വദേശികൾ ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവരാണ് ഇവർ. സംഭവം കഴിഞ്ഞയുടൻ മോഷണ മുതലിൽ ചിലത് സൂക്ഷിച്ച് വെച്ചിരിക്കുന്നതായും ചിലത് വിൽപന നടത്തിയതായും വിവരം ലഭിച്ചു. ബാക്കിയുള്ളവയുമായി ഇവർ നാടുവിട്ടിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് പറപ്പൂർ സ​െൻററിലെ ഏബിൾ ഇലട്രോണിക്സ് കടയിൽ മോഷണം നടന്നത്. കടയുടെ പിറകിലെ ഷട്ടറി​െൻറ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. വില പിടിപ്പുള്ള സ്മാർട്ട് ഫോണുകൾ, ഹെഡ് സെറ്റുകൾ, റീചാർജ് കൂപ്പണുകൾ തുടങ്ങി ഏഴ് ലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കട തുറക്കാെനത്തിയ ഉടമ അജിത്ത് ആൻറണിയാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. പിറകിലെ ഷട്ടർ അൽപം ഉയർന്ന് കിടക്കുന്നതാണ് കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.