തൃശൂർ: ശക്തമായ കാലവർഷത്തിൽ തൃശൂർ ജില്ലയിൽ ഒരു മരണം. കുറ്റുമുക്കിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. ഏറന്നൂര്‍ മന നാരായണന്‍ നമ്പൂതിരിയാണ് (90) മരിച്ചത്. കാലത്ത് ഇവരുടെ വീട്ടുകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതാണ്. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മലവെള്ളപ്പാച്ചിലിെൻറ ഒഴുക്ക് കൂടിയതിനാൽ പ്രദേശത്തെ അഞ്ച് വീടുകളെ താമസക്കാരെ മാറ്റി പാർപ്പിച്ചു. തുമ്പൂർമുഴി ഗാർഡനും റോഡും വെള്ളത്തിലായി. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെ ഗതാഗതം നിരോധിച്ചു. പീച്ചിയിൽ നീരൊഴുക്ക് ശക്തമായതോടെ ഷട്ടറുകൾ ഒന്നരയടിയോളം ഉയർത്തി. ചാർപ്പ പഴയ പാലം ഭാഗികമായി തകർന്നു. പുതിയ പാലം മണ്ണൊലിപ്പ് ഭീഷണിയിലാണ്. ഏറിയാട്, വാടാനപ്പള്ളി, ചേറ്റുവ തുടങ്ങിയ തീരമേഖലയിൽ കടൽ പ്രക്ഷുബ്ധമാണ്. കടൽ കരയിലേക്ക് കയറുകയും ചെയ്തു. കടലിൽ പോകരുതെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.