അതിരപ്പിള്ളി: കനത്ത മഴയില്‍ ചാലക്കുടിപ്പുഴയില്‍ അപകടകരമായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അനിശ്ചിതമായി അടച്ചു. വെള്ളം ഇരച്ചു കയറിയതിനെ തുടര്‍ന്ന് തുമ്പൂര്‍മുഴി കുട്ടികളുടെ പാർക്കും അടച്ചിട്ടു. ചൊവ്വാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്തതോടെ പുഴയില്‍ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുകയായിരുന്നു. മലമുകളില്‍നിന്ന് വലിയ അളവില്‍ വെള്ളം താഴോട്ട് ഒഴുകിയെത്തിയതും പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നതുമാണ് വെള്ളപ്പാച്ചിൽ ശക്തമാക്കിയത്. ആദ്യമായാണ് അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് അടക്കുന്നത്. ചാര്‍പ്പ വെള്ളച്ചാട്ടം അപായകരമായി റോഡിലേക്ക് കുതിച്ചു ചാടിയത് സഞ്ചാരികള്‍ക്ക് ഭീഷണി ഉയര്‍ത്തി. വെള്ളത്തിെൻറ ശക്തിയിൽ ചാർപ്പ പഴയ പാലം ഭാഗികമായി തകർന്നു. പുതിയ പാലം മണ്ണൊലിപ്പ് ഭീഷണിയിലാണ്. ചൊവ്വാഴ്ച രാവിലെ 10 കഴിഞ്ഞതോടെയാണ് അതിരപ്പിള്ളി മേഖലയില്‍ മലവെള്ളപ്പാച്ചിലിെൻറ സൂചനകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ രാത്രി മുതല്‍ ഇവിടെ മഴ ശക്തമാണ്. പുഴ കരകവിഞ്ഞ് ഒഴുകിയതോടെ കാഴ്ചക്കാര്‍ ഭയചകിതരായി. ഇതോടെ വാഴച്ചാലില്‍നിന്നും അതിരപ്പിള്ളിയില്‍നിന്നും സഞ്ചാരികളെ ഒഴിപ്പിക്കുകയും കവാടം അടച്ചിടുകയും ചെയ്തു. അതിരപ്പിള്ളി, പരിയാരം മേഖലയില്‍ പുഴയോരത്ത് നിർമിച്ച റിസോര്‍ട്ടുകളിലും വെള്ളം കയറി. വെറ്റിലപ്പാറ പാലത്തിന് സമീപം റോഡിലേക്ക് വെള്ളം കയറി. സില്‍വര്‍സ്‌ട്രോം പാര്‍ക്കിെൻറ മുന്‍വശത്തെ റോഡിലും കാഞ്ഞിരപ്പിള്ളിയിലെ ഡ്രീംവേള്ഡിെൻറ പിന്‍വശത്തും വെള്ളം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.