തൃശൂർ: പന്നിയെ ഷോക്കടിപ്പിച്ച് കൊല്ലാൻ അനധികൃതമായി സ്ഥാപിച്ച കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ച കർഷകശ്രീ പുരസ്കാര ജേതാവിെൻറ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. തുക മൂന്നുമാസത്തിനകം നൽകിയശേഷം വൈദ്യുതി ബോർഡ് നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു. ദേശമംഗലം വറവട്ടുഞ്ഞാലിൽ വീട്ടിൽ ശാന്തകുമാരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2017 ഒക്ടോബർ 29ന് രാവിലെയാണ് ശാന്തകുമാരിയുടെ ഭർത്താവ് കുമാരൻ സ്വന്തം പാടത്ത് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈനിൽനിന്ന് ചിലർ കമ്പി വേലിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതിൽ തട്ടിയാണ് കുമാരൻ മരിച്ചത്. കുമാരെൻറ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിെച്ചന്നും പ്രതികൾ ഒളിവിലാണെന്നും വടക്കാഞ്ചേരി സി.ഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ കെ.എസ്.ഇ.ബിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കമീഷൻ കണ്ടെത്തി. മനുഷ്യാവകാശ നിയമ പ്രകാരം പരാതി നിലനിൽക്കില്ലെന്ന കെ.എസ്.ഇ.ബിയുടെ വാദം കമീഷൻ തള്ളി. പരാതികൾ കൈകാര്യം ചെയ്യുമ്പോൾ കെ.എസ്.ഇ.ബി സാമൂഹിക പ്രതിബദ്ധത കാണിക്കണം. സർക്കാർ വകുപ്പുകൾക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയി ബന്ധമില്ലാത്ത കെടുതികൾക്കും മത-രാഷ്ട്രീയ സംഘർഷങ്ങൾക്കും ആശ്വാസമെത്തിക്കുേമ്പാൾ രാഷ്ട്രത്തിെൻറ നട്ടെല്ലായ കർഷകനോട് അവഗണന കാട്ടുന്നത് ഉചിതമല്ലെന്നും കമീഷൻ നിരീക്ഷിച്ചു. ചെറുതുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കെ.എസ്.ഇ.ബിയുടെ പങ്ക് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് രണ്ട് മാസത്തിനകം അയക്കണമെന്ന് ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.