ബി.ജെ.പിക്ക് പറ്റിയ എതിരാളി കോണ്‍ഗ്രസാെണന്ന ധാരണ തെറ്റ് -എം. സ്വരാജ് തൃശൂർ: ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ പറ്റിയ എതിരാളി കോണ്‍ഗ്രസ് ആണെന്ന ധാരണ തെറ്റാണെന്ന് എം. സ്വരാജ് എം.എല്‍.എ. കേന്ദ്ര സര്‍ക്കാറിെൻറ യുവജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ശക്തൻ നഗറിലെ ആദായ നികുതി ഒാഫിസിനു മുന്നിൽ സംഘടിപ്പിച്ച 24 മണിക്കൂര്‍ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്. ഇന്നലത്തെ കോണ്‍ഗ്രസാണ് ഇന്നത്തെ ബി.ജെ.പി. ഇരുണ്ടു വെളുക്കുമ്പോള്‍ കൂടുമാറി കൂട്ടുകൂടുന്ന സ്വഭാവമാണ് കോണ്‍ഗ്രസിേൻറതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആധുനിക കാലത്ത് അടിമത്തം നടപ്പാക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാറിേൻറത്. മോദി സർക്കാറിനെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളെ ബൂർഷ്വാ മാധ്യമങ്ങൾ തമസ്കരിക്കുകയാണ്. കടംകയറി ആത്മഹത്യചെയ്ത കർഷകരുടെ തലയോട്ടികളുമായി കർഷകർ സമരം നടത്തിയത് മാധ്യമങ്ങൾ അവഗണിച്ചു. ചാനലുകളിൽ ചർച്ചയായില്ല. മഹാരാഷ്ട്രയിലെ ലോങ്മാർച്ച് മാത്രമാണ് മാധ്യമ ചർച്ചയായത്. മാധ്യമങ്ങളെയും മോദി വിലക്കെടുത്തു- സ്വരാജ് ആരോപിച്ചു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് കെ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം കെ.കെ. രാമചന്ദ്രന്‍, ജില്ല സെക്രട്ടറി പി.ബി. അനൂപ്, കെ. രവീന്ദ്രന്‍, ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.