കൊടുങ്ങല്ലൂർ: പൂവത്തുംകടവ് സർവിസ് സഹകരണ ബാങ്കിെൻറ ജന സേവന സംരംഭങ്ങളുടെ ഭാഗമായി ശ്രീനാരായണപുരത്ത് ആരംഭിച്ച നീതി മെഡിക്കൽ സ്്റ്റോറും നീതി ലാബും ഇന്നസെൻറ് എം.പി ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചികിത്സ സഹായപദ്ധതി മതിലകം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. നീതി മെഡിക്കൽ സ്റ്റോറിൽ മരുന്ന് 12 മുതൽ 50 ശതമാനം വരെ വിലക്കുറവിന് കിട്ടും. നീതി ലാബിൽ 70 ശതമാനം വരെ ഇളവ് നൽകും. ഇതോടൊപ്പം ഡോക്ടറുടെ സേവനം ലഭ്യമാക്കും. മാനേജിങ് ഡയറക്ടർ വി.ആർ. ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. മല്ലിക, ജനപ്രതിനിധികളായ നൗഷാദ് കൈതവളപ്പിൽ, ബിപിൻ പി.ദാസ്, എം.എസ്. േമാഹനൻ, പി.എൻ. നന്ദകുമാർ, കക്ഷി നേതാകളായ പി.കെ. ചന്ദ്രശേഖരൻ, പി.വി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻറ് ടി.കെ. രമേഷ്ബാബു സ്വാഗതവും, ബോർഡ് അംഗം കെ. നാരായണൻ കുട്ടി നന്ദിയും പറഞ്ഞു. കാവും കടലും കാറ്റാടിക്കൂട്ടവും: ക്യാമ്പ് തുടങ്ങി കൊടുങ്ങല്ലൂർ: 'കാവും കടലും കാറ്റാടിക്കൂട്ടവും' എന്നുപേരിട്ട കുട്ടികൾക്കായുള്ള ക്യാമ്പ് ആരംഭിച്ചു. കാവ് കോട്ടപ്പുറത്തിെൻറ ആഭിമുഖ്യത്തിലാണ് അഴീക്കോട് മുനക്കൽ ബീച്ചിൽ രണ്ട് രാവും, മൂന്ന് പകലും നീണ്ട് നിൽക്കുന്ന ക്യാമ്പിന് തുടക്കമായത്. ഇ.ടി. ടൈസൻ എം.എൽ.എ ക്യാമ്പിെൻറ ഉദ്ഘാടനം മരം നട്ട് നിർവഹിച്ചു. കാവ് പ്രസിഡൻറ് ഗനി ഇനാഗ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസി. പ്രസാദിനി മോഹനൻ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, സാദത്ത്, അബ്ദുല്ല, കെ.കെ. മുഹമ്മദ്, കെ.എ. ഖദീജാബി, ലീന എന്നിവർ സംസാരിച്ചു. സിറാജ് സ്വാഗതവും, സുബ്രഹ്മണ്യൻ തലാപ്പിള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.