യുവാക്കൾ കർമധീരരാകണം ^ പാത്രിയാർക്കീസ്​ ബാവ

യുവാക്കൾ കർമധീരരാകണം - പാത്രിയാർക്കീസ് ബാവ തൃശൂർ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി യുവാക്കൾ കർമധീരരാകണമെന്ന് പരിശുദ്ധ മാർ ഗീവർഗീസ് തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസ് ബാവ പറഞ്ഞു. കാൽഡിയൻ സ​െൻററിൽ സംഘടിപ്പിച്ച യുവജന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാവ. ഡോ. മാർ അേപ്രം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മാർ നർസൈ ബെഞ്ചമിൻ, ഡോ. മാർ അബ്രിസ് യൂഹന്നാൻ എന്നിവർ സംസാരിച്ചു. ഡോ. മാർ യോഹന്നാൻ യോസേഫ്, മാർ ഔഗിൻ കുര്യാക്കോസ്, ഫാ. മൈക്കിൾ വള്ളവന്ത്ര, സിസ്റ്റർ ഡോ. ജിൻസി ഓത്തോട്ടിൽ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴിന് കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദാന പള്ളിയിൽ പരിശുദ്ധ ബാവ കുർബാന അർപ്പിക്കും. ഭാരതീയ പാരമ്പര്യശൈലിയിൽ പരിശീലനം നേടിയ സുറിയാനി പാട്ടുകുർബാന സംഘം ഗാനങ്ങൾക്ക് നേതൃത്വം നൽകും. വൈകീട്ട് മൂന്നിന് തിരൂർ മാർ യോനാൻ പള്ളിയിലും മാർതോമ മൗണ്ടിലെ സഭാ സെമിനാരിയിലും സന്ദർശനം നടത്തുന്ന ബാവ താബോർ മെഡിറ്റേഷൻ സ​െൻറർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് ക്ലെർജി കൗൺസിലിൽ പങ്കെടുക്കും. ശനിയാഴ്ച കാളത്തോട് മാർ തിമോഥെയൂസ് ഓർഫനേജ്, കുന്നത്തുംകര മാർ തിമോഥെയൂസ് ചാരിറ്റബിൾ ആശുപത്രി, മാർ ദിൻഹ അസീറിയൻ കോൺവൻറ്, കിഴക്കേക്കോട്ട ബഥാന്യ ആശ്രമം എന്നിവിടങ്ങളിലും സന്ദർശനം നടത്തും. വൈകീട്ട് അഞ്ചിന് കാൽഡിയൻ സ​െൻററിൽ നടക്കുന്ന സഭാകൗൺസിലിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.