ഇന്ധന വിലവർധനക്കെതിരെ റോഡ് ഉപരോധം

അന്നമനട: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് അന്നമനട മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാഹനങ്ങൾ തള്ളി റോഡ് ഉപരോധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ.കെ. രവി നമ്പൂതിരി അധ്യക്ഷത വഹിച്ചു. വി.ജി. സുമേഷ് കുമാർ, സി.ഡി. രാജൻ, പി.എസ്. മധു, റാഫേൽ മാനാടൻ, സെബു ജോസഫ്, ആനി ആൻറു, കെ.കെ. വേലായുധൻ, രാജു മനോജ്, യു.ഒ. സേവ്യർ എന്നിവർ സംസാരിച്ചു. കാവനാട് പട്ടികജാതി ശ്മശാനം സംരക്ഷിക്കണം മാള: കാവനാട് പട്ടികജാതി ശ്മശാനം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന് സി.പി.ഐ മാള ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ശ്മശാനഭൂമി കൈയേറിയതായ പരാതിയിൽ കോടതി ഉത്തരവ് പ്രകാരം താലൂക്ക് സർവേയർ സ്ഥലം അളന്ന് അതിർത്തി നിശ്ചയിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്തി​െൻറ ഫണ്ട് വിനിയോഗിച്ച് ചുറ്റുമതിൽ നിർമാണം ആരംഭിച്ചിട്ടുണ്ട്. എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ടി.എം. ബാബു, വി.എം. വത്സൻ, സാബു എരിമ്മൽ, ബൈജു മണന്തറ, ബിന്ദു ബാബു, ഉഷ ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.