ജാലകം ആരോഗ്യ ശാസ്ത്ര സർവ്വകലാശാല: ബിരുദദാനച്ചടങ്ങ് നാളെ

തൃശൂർ: ആരോഗ്യ സർവകലാശാലയുടെ എട്ടാമത് ബിരുദദാനച്ചടങ്ങ് ശനിയാഴ്ച രാവിലെ 11ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് അലൂംനി ഹാളിൽ നടക്കും. സർവകലാശാല പ്രോ ചാൻസലറും ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ ബിരുദദാനം നിർവഹിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ അംഗം ഡോ. ബി. ഇക്ബാൽ ബിരുദദാന പ്രസംഗം നടത്തും. ഡോ. സി.കെ. ജയറാം പണിക്കർ എൻഡോവ്മ​െൻറ് അവാർഡ് വിതരണം ചെയ്യും. എം.ബി.ബി.എസ് പരീക്ഷക്ക് മൈക്രോബയോളജിയിൽ ഉയർന്ന മാർക്ക് നേടിയ പാലക്കാട് കരുണ മെഡിക്കൽ കോളജിലെ പി.എൽ. അപർണ, പത്തനംതിട്ട മൗണ്ട് സിയോൺ മെഡിക്കൽ കോളജിലെ മിഥുൻ അനിൽകുമാർ എന്നിവരാണ് ഡോ. സി.കെ. ജയറാം പണിക്കർ എൻഡോവ്മ​െൻറ് അവാർഡിന് അർഹരായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.