മതിലകം: ബി.ആർ.സിയിലെ എൽ.പി,യു.പി ക്ലാസുകളിലെ മുഴുവൻ അധ്യാപകർക്കുമുള്ള അവധിക്കാല പരിശീലനം ആരംഭിച്ചു. മതിലകം ബി.ആർ.സിയിലെ 66 വിദ്യാലയങ്ങളിൽ നിന്ന് 512 അധ്യാപകർ 12 ബാച്ചുകളിലായി പങ്കെടുക്കുന്നുണ്ട്. ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മതിലകം പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എൻ.ആർ. മല്ലിക, ഡയറ്റ് പ്രിൻസിപ്പൽ വി.ടി. ജയറാം, ഡി.പി.ഒ ബിന്ദു പരമേശ്വരൻ, ജില്ല പ്രോഗ്രാം ഓഫിസർ പ്രകാശ് ബാബു, വലപ്പാട് എ.ഇ.ഒ ടി.ഡി. അനിത കുമാരി, കൊടുങ്ങല്ലൂർ എ.ഇ.ഒ വി.ജി. സുജാത, വി.കെ. മുജീബ് റഹ്‌മാൻ, സിസ്റ്റർ നവീന എന്നിവർ സംസാരിച്ചു. മതിലകം ബി.പി ടി.എസ്. സജീവൻ സ്വാഗതവും പ്രധാനാധ്യാപിക സിസ്റ്റർ ഡാനി നന്ദിയും പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. ഇ.ജി. സുഗതൻ നയിച്ച ആരോഗ്യ ക്ലാസോടെ പരിശീലനം ആരംഭിച്ചു. മതിലകം ഒ.എൽ.എഫിന് പുറമെ മതിലകം െസൻറ്മേരീസ് എൽ.പി സ്കൂൾ, െസൻറ് ജോസഫ്സ് എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിലാണ് പരിശീലനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.