ചേർപ്പ്: പെരുവനം മഹാദേവ ക്ഷേത്രത്തിെൻറ പടിഞ്ഞാറെ നട സോമയാഗത്തിന് മുന്നോടിയായുള്ള അഗ്നി ആധാനം എന്ന ക്രിയക്ക് വേദിയാകും. ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്ന യജ്ഞത്തിനായുള്ള പന്തലിെൻറ നിർമാണം അവസാന ഘട്ടത്തിലാണ്. 65 വർഷങ്ങൾക്ക് മുമ്പ് ഞെരുവിശ്ശേരി മൂലയിൽ പെരുമ്പടപ്പ് മഠത്തിലാണ് അവസാനമായി സോമയാഗം നടന്നത്. അരൂർ വാസുദേവൻ ഭട്ടതിരിപ്പാട്, പത്നി സജിത അന്തർജനം എന്നിവരാണ് യജമാന സ്ഥാനത്തുള്ളവർ. 625 ചതുരശ്ര അടി വിസ്തീർണമുള്ള യജ്ഞശാലയും ആളുകൾക്ക് ഇരിക്കാൻ സൗകര്യമുള്ള പന്തലുമാണ് ഇതിനായി ഒരുക്കുന്നത്. യജ്ഞശാലയിൽ മൂന്ന് അഗ്നികുണ്ഡങ്ങൾ ഉണ്ടാകും. 28ന് രാവിലെ 10ന് യജമാനൻ, പത്നി എന്നിവരെയും ആചാര്യന്മാരെയും സ്വീകരിക്കും. 29ന് രാവിലെ അഞ്ച് മുതൽ പ്രധാന ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കുന്ന ആദ്യോദയം, ആവാഹനീയം, വിഹരിക്കൽ എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.