ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്തെ ടൈല്‍സ് ഇടല്‍ പൂര്‍ത്തിയായി

ഇരിങ്ങാലക്കുട: ഠാണ- ബസ്സ്റ്റാൻഡ് റോഡില്‍ ആല്‍ത്തറ പരിസരത്ത് വീതി കൂട്ടി ടൈല്‍സിടുന്ന പ്രവൃത്തികള്‍ പുര്‍ത്തിയായി. റോഡ് ഗതാഗതത്തിന് തുറന്ന് നല്‍കി. കോണ്‍ക്രീറ്റ് റോഡി​െൻറ വടക്കുഭാഗത്ത് ഒരു മീറ്റര്‍ വീതികൂട്ടിയാണ് ടൈല്‍സിട്ടത്. 135 മീറ്റര്‍ സ്‌ക്വയറിലാണ് നിര്‍മാണം നടക്കുന്നത്. റോഡ് വീതികൂട്ടി ടൈല്‍സിടുന്നതിനോടൊപ്പം തകര്‍ന്ന ആല്‍ത്തറ ഭാഗത്തെ കോണ്‍ക്രീറ്റ് പാളി നീക്കം ചെയ്ത് ടൈല്‍സ് വിരിച്ചിട്ടുണ്ട്. കൂടല്‍മാണിക്യം ഉത്സവത്തിന് മുമ്പേ ഗതാഗതകുരുക്ക് കുറക്കുന്നതിനായി ടൈല്‍സിടല്‍ പൂര്‍ത്തിയാക്കി തുറന്ന് നല്‍കുകയായിരുന്നു. നേരത്തെ കോണ്‍ക്രീറ്റിങ് നടത്താമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. പിന്നീട് ടൈല്‍സിടാന്‍ തീരുമാനിക്കുകയായിരുന്നു. 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഠാണ- ബസ്സ്റ്റാൻഡ് റോഡില്‍ നേരത്തെ ഠാണ മുതല്‍ 700 മീറ്ററോളം ഇരുവശത്തും കോണ്‍ക്രീറ്റിട്ട് വീതി കൂട്ടിയിരുന്നു. സംഗമേശ്വന് എഴുന്നള്ളിയിരിക്കാന്‍ രാജകീയ മണ്ഡപമൊരുങ്ങി ഇരിങ്ങാലക്കുട: തിരുവുത്സവസമയത്ത് മാത്രം ക്ഷേത്രത്തിന് അകത്തുനിന്ന് പുറത്തേക്കെഴുന്നള്ളുന്ന കൂടല്‍മാണിക്യം സംഗമേശ്വ​െൻറ തിടമ്പ് വെക്കാനുള്ള രാജകീയ മണ്ഡപമൊരുങ്ങി. ഉത്സവത്തി​െൻറ പ്രധാന ക്രിയകളിലൊന്നായ മാതൃക്കല്‍ ദര്‍ശനത്തിനായി കഴിഞ്ഞകാലം വരെ ഭഗവനെ ഇരുത്തിയിരുന്നത് സാധാരണ പീഠത്തിലായിരുന്നു. നഗരിവാഴുന്ന തമ്പുരാന് രാജകീയ സ്ഥാനം നല്‍കുന്നതിനായി ഒരു ഭക്തനാണ് പ്രത്യേക മരങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച് പിച്ചളയില്‍ പൊതിഞ്ഞ പീഠം (പഴുക്കാമണ്ഡപം) സംഗമേശ്വന് സമര്‍പ്പിച്ചത്. വ്യാഴാഴ്ച രാവിലെ നടന്ന സമര്‍പ്പണ ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ മറ്റ് ഭരണസമിതി അംഗങ്ങള്‍ ദേവസ്വം ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.