മാള: പൊയ്യ പൂപ്പത്തി സോയുസ്റ്റാര്‍ വിന്നേഴ്സ് ട്രോഫിക്കും എ.കെ. കുഞ്ഞുമുഹമ്മദ് മെമ്മോറിയല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള സോയുസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് - 29ന് തുടങ്ങും. മേയ് ആറ് വരെ നീളുന്ന മത്സരങ്ങൾ പൂപ്പത്തി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 6.45ന് ടി.കെ. ചാത്തുണ്ണി ഉദ്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമംഗങ്ങള്‍ കിക്കോഫ് നിര്‍വഹിക്കും. ചെസ് ഇൻറര്‍നാഷനല്‍ നിഹാല്‍ സരിന്‍ ദീപശിഖ തെളിക്കും. ഡോ. റോസ് മേരി വിത്സന്‍ ഉപഹാര സമര്‍പ്പണം നടത്തും. ദിവസവും വൈകീട്ട് അണ്ടര്‍ 21 ഫുട്ബാള്‍ മത്സരവും നടത്തും. മേയ് ആറിന് രാവിലെ വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സിജിയുടെ സഹകരണത്തോടെ കരിയര്‍ ഗൈഡന്‍സും പേഴ്സനാലിറ്റി െഡവലപ്മെൻറ് സെമിനാര്‍ നടത്തും. മൈതാനത്തിെൻറ ഒരുഭാഗം കാരുണ്യ ഗാലറിയാക്കും. ഇവിടെനിന്ന് ലഭിക്കുന്ന തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കും. മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ഞൂറോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന സ്വാഗത ഗാനാവിഷ്കാരവുമുണ്ടാകുമെന്ന് ഭാരവാഹികളായ എം.പി. മുഹമ്മദ് റാഫി, വിനോദ് മണപ്പുറത്ത്, പി.പി. രാജന്‍, സി.വി. വിജയന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.