തൃശൂർ: ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചവശനാക്കി പണവും ഓട്ടോയും കവർന്നു. ചൊവ്വൂർ സ്വദേശി ഹരിയുടെ ഓട്ടോയും പണവുമാണ് മൂന്നംഗ സംഘം തട്ടിയത്. പുലർച്ചെ വെടിക്കെട്ടിന് ശേഷം എം.ഒ റോഡിൽനിന്ന് ഒളരിയിലേക്ക് സംഘം ഓട്ടോ വാടക വിളിച്ചതായിരുന്നു. ഇവിടെനിന്ന് പുല്ലഴിയിലേക്ക് പോവണമെന്ന് അറിയിച്ചു. വിജനമായ സ്ഥലത്തെത്തിയതോടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 1500 രൂപ പിടിച്ചു വാങ്ങി. മർദിച്ച് അവശനാക്കി, അബോധാവസ്ഥയിലായ ഹരിയെ വഴിയിൽ ഉപേക്ഷിച്ച് ഓട്ടോയുമായി സംഘം കടന്നു. ബോധം വീണ്ടുകിട്ടിയ ഹരി നാട്ടുകാരുടെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് വടക്കേ സ്റ്റാൻഡിൽനിന്ന് പേരാമംഗലം ഭാഗത്തേക്ക് ഓട്ടോ വാടകക്ക് വിളിച്ച സംഘം ഡ്രൈവറെ മർദിച്ച് പണം തട്ടിയിരുന്നു. ഇതിലെ പ്രതികളെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.