ശാസ്​ത്രീയ നൃത്തങ്ങളിൽ 20 പേർ അരങ്ങേറി

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവി​െൻറ തീർഥകേന്ദ്രത്തിലെ തിരുനാളാഘോഷത്തി​െൻറ ഭാഗമായി നടത്തുന്ന കലാസന്ധ്യയിൽ 20 പേർ ശാസ്ത്രീയ നൃത്തങ്ങളിൽ അരങ്ങേറ്റം കുറിച്ചു. ഒാട്ടന്തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇടവകയിലെ പ്രഫഷനൽ സിഎൽസിയുടെ നേതൃത്വത്തിലായിരുന്നു അരങ്ങേറ്റം നടത്തിയത്. തീർഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തുകാരൻ അധ്യക്ഷത വഹിച്ചു. അതിരൂപത ഒാർഗനൈസർ എം.പി. ജെറോം, സെക്രട്ടറി കെ.ജെ. വർഗീസ്, പ്രസിഡൻറ് ഇ.ജെ.ടി ദാസ്, തീർഥ കേന്ദ്രം ട്രസ്റ്റി ഒ.ജെ. ആൻറണി എന്നിവർ സംസാരിച്ചു. അരങ്ങേറ്റം നടത്തിയവർക്കും നൃത്ത പരിശീലക ശ്രീദേവി ഡേവിസിനും പുരസ്കാരങ്ങൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.