ചൂണ്ടൽപ്പാടത്ത് കണ്ട ശരീരാവശിഷ്​ടങ്ങൾ ഒഡീഷ സ്വദേശിയുടെതെന്ന് സൂചന

സൂചന ലഭിെച്ചങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കുന്നംകുളം: സംസ്ഥാന പാതയിലെ ചൂണ്ടൽപാടത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ട ശരീരാവശിഷ്ടങ്ങൾ ഒഡീഷ സ്വദേശിയുടേതെന്ന് സൂചന. സൂചന ലഭിെച്ചങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ചൂണ്ടൽ, പാറന്നൂർ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാൾ ഒഡീഷ സ്വദേശിയാണെന്ന സൂചന ലഭിച്ചത്. ഫെബ്രുവരി 17ന് വൈകീട്ടാണ് ചൂണ്ടൽപാടത്ത് രണ്ടിടത്തായി ശരീരാവശിഷ്ടം കണ്ടത്. പൊലീസ് ഫോറൻസിക് ലാബിലെ പരിശോധന റിപ്പോർട്ടിൽ ശരീരഭാഗങ്ങൾ പുരുഷേൻറതാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച ചില പരിശോധന റിപ്പോർട്ടുകൾ ഇനിയും ലഭിക്കാനുണ്ട്. പുരുഷൻമാരെ കാണാതായെന്ന ഒരു പരാതിയും കുന്നംകുളം സ്റ്റേഷനിൽ ലഭിച്ചിട്ടില്ല. തുടർന്നാണ് അന്യസംസ്ഥാനക്കാരെക്കുറിച്ച് അന്വേഷിച്ചത്. മേഖലയിൽ നിരവധി അന്യസംസ്ഥാനക്കാർ താമസിക്കുന്നുണ്ട്. അവരെക്കുറിച്ച് വ്യക്തമായ രേഖ പൊലീസിലില്ല. ഇതിനിടെ പൊലീസ് ക്രൈം കാർഡ് പുറത്തിറക്കി. നൂറിലധികം അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു. കൂടാതെ 17 അംഗ ബിഹാർ സംഘം താമസ സ്ഥലത്ത്നിന്ന് കാണാതായതായി സൂചന കിട്ടി. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വിവരം ലഭിച്ചത്. കാണാതായത് ആരാന്നെന്ന് കണ്ടെത്താനായിട്ടില്ല. കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങളിൽ തീപ്പൊള്ളലേൽക്കാത്ത വിരൽ, ഷർട്ടി​െൻറ കൈ ഭാഗം എന്നിവ ഉപയോഗപ്പെടുത്തിയാണ് ക്രൈം കാർഡ് പൊലീസ് പുറത്തുവിട്ടത്. കുന്നംകുളം സി.ഐ ആയിരുന്ന സി.ആർ സന്തോഷി​െൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. അദ്ദേഹം പ്രമോഷനോടെ സ്ഥലം മാറി പോയതോടെ അന്വേഷണം മന്ദഗതിയിലായിരുന്നു. പുതിയ സി.ഐ ചുമതലയേറ്റതോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകമെന്ന ഉറപ്പിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.