വടക്കേക്കാട്: ഇ -പോസ് യന്ത്രം തകരാറിലായത് റേഷൻ വിതരണം അവതാളത്തിലാക്കി. നാലു ദിവസമായി സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്കും ബഹളവുമാണ് മേഖലയിലെ റേഷൻ കടകളിൽ. കൊമ്പത്തേപ്പടിയിലെ എ.ആർ.ഡി 193 നമ്പർ റേഷൻകടയിൽ യന്ത്രം പ്രവർത്തിക്കാതെ രണ്ടു ദിവസം വിതരണം നിർത്തിവെച്ചു. ഉടമയോ കാർഡിൽ പേരുള്ള അംഗമോ റേഷൻ വാങ്ങണമെന്ന നിബന്ധനകാരണം സ്ത്രീകൾ വാടക വാഹനങ്ങളിലാണ് വരുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വിതരണം നടെന്നങ്കിലും ഇ പോസിെൻറ മെല്ലെപോക്ക് കാരണം ഏറെനേരം കാത്ത് നിൽക്കേണ്ടി വരുന്നു. നേരത്തെ ക്രമക്കേട് കണ്ടെത്തി സസ്പെൻറ് ചെയ്ത മണികണ്ഠേശ്വരം േറഷൻ കടയിലേതുൾപ്പെടെ 1,400 കാർഡുകളുണ്ട്. മെഷിൻ സ്ഥാപിച്ച ശേഷം ഏപ്രിൽ 12 നാണ് വിതരണം തുടങ്ങിയത്. അനുവദിച്ചതിെൻറ പകുതി വിഹിതം അരിയാണ് ആദ്യഘട്ടമെത്തിയത്. കഴിഞ്ഞ ദിവസം ബാക്കി അരിയും മണ്ണെണ്ണയുമെത്തി. ഇതും തിരക്കുകൂടാൻ ഇടയാക്കി. മാസം തുടക്കത്തിൽ തന്നെ സാധനങ്ങൾ എത്തിയാൽ സുഗമമായി വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന് കട ഉടമകൾ പറയുന്നു. പ്രധാന സർവറിെൻറ ശേഷി കൂട്ടുന്നതിെൻറ ഭാഗമായാണ് ഇ പോസ് പ്രവർത്തനം തടസ്സ പ്പെടുന്നത്. രണ്ടു ദിവസത്തിനകം സംവിധാനം കാര്യക്ഷമമാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.