കുന്നംകുളം: അപകട സ്ഥലത്ത് എത്തിയ എസ്.െഎയെ ആക്രമിച്ച രണ്ടു പേർ പിടിയിൽ. അമല നഗറിൽ പുല്ലംപറമ്പിൽ കൃഷ്ണകുമാർ (33), പാലയൂർ കറുപ്പം വീട്ടിൽ ഫവാദ് (28) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈവേ പൊലീസിലെ എസ്.ഐ എം.പി. വർഗീസി(53)നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ബുധനാഴ്ച അർധരാത്രിയോടെ കേച്ചേരി എരനെല്ലൂരിലായിരുന്നു സംഭവം. തൃശൂർ പൂരം കണ്ട് മടങ്ങിയ ഫവാദും കൃഷ്ണകുമാറും സഞ്ചരിച്ച കാർ ലോറിയിലും കെ.എസ്.ആർ.ടി.സി ബസിലും ഇടിച്ചിട്ടും നിറുത്താതെ പോയി. കാറിെൻറ ടയർ പൊട്ടിയതിനാൽ അധികം മുന്നോട്ട് പോകാനായില്ല. കാറ് റോഡരികിൽ ഇട്ടു. പുറകെ വന്ന കെ.എസ്.ആർ.ടിസി ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് കാറിലുള്ളവരുമായി തർക്കവും ബഹളവുമായി. ഇതോടെ കുന്നംകുളം -തൃശൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ ഹൈവേ പൊലീസിലെ എസ്.ഐ വർഗീസിെൻറ മുഖത്ത് താക്കോൽ കൂട്ടംകൊണ്ട് ഫവാദ് ഇടിക്കുകയായിരുന്നു. ഉടൻ മൂക്കിൽ നിന്ന് രക്തം ഒഴുകി തുടങ്ങി. പരിക്കേറ്റ എസ്.ഐ യെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. ഓടികൂടിയവരും മറ്റു യാത്രക്കാരും ചേർന്ന് പ്രതികളെ പിടികൂടി പൊലീസിന് കൈമാറി. തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്ര ഉത്സവത്തിന് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഫവാദ്. കഞ്ചാവ് വിൽപന, മാല മോഷണം വാഹനമോഷണം തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് ഫവാദെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.