കുടമാറ്റം കലക്കും

തൃശൂർ: 'ഇത്തവണ മിന്നിക്കും' -തികഞ്ഞ ആത്മവിശ്വാസത്തിലാണ് വസന്തൻ. നാലു പതിറ്റാണ്ടി​െൻറ അനുഭവ പാരമ്പര്യമുണ്ട്, പാറമേക്കാവ് വിഭാഗത്തിന് കുടകൾ ഒരുക്കുന്ന വസന്തന്. പക്ഷേ കുട രഹസ്യം അണുവിട വെളിപ്പെടുത്താൻ അദ്ദേഹം തയാറല്ല. എല്ലാം ഇന്ന് കാണാം എന്നു മാത്രമാണ് മറുപടി. 60 സെറ്റ് കുടകൾ പാറമേക്കാവിനായി വിണ്ണിൽ ഉയരും. സ്‌പെഷൽ കുടകൾ കുടമാറ്റ സമയത്ത് മാത്രേമ പുറത്തെടുക്കൂ. ചെന്നൈയിൽനിന്ന് കൊണ്ടുവന്ന വെൽവെറ്റ്, സാറ്റിൻ, ബനിയൻ സ്റ്റഫ്, ബ്രൊക്കേഡ് തുടങ്ങിയവയാണ് ഉപയോഗിച്ചത്. 15,000 മുതൽ 50,000 രൂപ വരെയാണ് ഓരോ കുടകൾക്കുമുള്ള നിർമാണച്ചെലവ്. വൈവിധ്യങ്ങളാണ് തിരുവമ്പാടിയുടെ കുന്തമുന. ഇരുപതോളം തൊഴിലാളികളാണ് രണ്ടുമാസമായി തിരുവമ്പാടിക്കായി കുട ഒരുക്കുന്നത്. അരണാട്ടുകര സ്വദേശി പുരുഷോത്തമ​െൻറ നേതൃത്വത്തിൽ. 30 വർഷം പാറമേക്കാവിനായി കുടയൊരുക്കിയ പുരുഷോത്തമൻ എട്ടുവർഷമായി തിരുവമ്പാടിയിലാണ്. അതോടൊപ്പം നെറ്റിപ്പട്ട നിർമാണത്തി​െൻറയും അരമണി, അലങ്കാര വട്ടം എന്നിവയുടെ ചുമതലയും പുരുഷോത്തമനാണ്. സൂറത്തിൽനിന്നാണ് ഇത്തവണയും ശീലകൾ കൊണ്ടുവന്നത്. 50 സെറ്റ് കുടകൾക്കായി വെൽെവറ്റ്, സാറ്റിൻ, സിൽക്ക് എന്നിവയാണ് ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.