വൈഷ്ണക്ക് അഞ്ച് ലക്ഷം അനുവദിച്ചു

എരുമപ്പെട്ടി: കടങ്ങോട് കൂട്ട ആത്മഹത്യയിൽ നിന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട എട്ട് വയസ്സുകാരി വൈഷ്ണക്ക് സ്ഥിര നിക്ഷേപമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. സാമൂഹ്യനീതി വകുപ്പ് കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കും. കഴിഞ്ഞ 2017 മാർച്ച് 26 നാണ് കടങ്ങോട് കൈക്കുളങ്ങര അമ്പലത്തിന് സമീപം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളിൽ ഇരട്ടകളിലൊരാളായ വൈഷ്ണ (എട്ട്) മണിക്കൂറുകളോളം വീട്ടു മുറ്റത്തെ കിണറ്റിൽ അകപ്പെട്ടിരുന്നെങ്കിലും കിണറ്റിലെ മോട്ടോറി​െൻറ കയറിൽ പിടിച്ച് തൂങ്ങിക്കിടന്നതിനാൽ രക്ഷപ്പെടുത്തുകയായിരുന്നു. കടബാധ്യതയാണ് നാടിനെ നടുക്കിയ ദുരന്തത്തിന് കാരണമായത്. സംഭവത്തിന് ശേഷം വീട് സന്ദർശിച്ച സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി മൊയ്തീൻ വൈഷ്ണയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വരവൂർ പിലക്കാടുള്ള മാതൃഗൃഹത്തിൽ താമസിച്ച് പഠിക്കുന്ന വൈഷ്ണ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.