സൈമ​ൺ ബ്രി​േട്ടായുടെ നോവൽ പ്രകാശനം 27ന്​

തൃശൂർ: കമ്യൂണിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായ സൈമൺ ബ്രിേട്ടാ എഴുതിയ നോവൽ 'മഞ്ഞു പെയ്യുന്ന ചരിത്രാങ്കം' 27ന് തൃശൂരിൽ പ്രകാശനം ചെയ്യും. വൈകീട്ട് നാലിന് സാഹിത്യ അക്കാദമി ഹാളിൽ സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണ​െൻറ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് അക്കാദമി പ്രസിഡൻറ് ൈവശാഖൻ ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണൻ പ്രകാശനം ചെയ്യുന്ന പുസ്തകം അജണ്ട രാജ്മോഹനൻ ഏറ്റുവാങ്ങും. ഡോ. പള്ളിപ്പുറം മുരളി പുസ്തകം പരിചയപ്പെടുത്തും. ഇതോടനുബന്ധിച്ച് 'വിദർഭയിലെ കർഷക ആത്മഹത്യയും മറാഠി സാഹിത്യവും' എന്ന വിഷയത്തിൽ പ്രഫ. റാത്തോട് ഉമാകാന്ത് പ്രഭാഷണം നടത്തും. ഇന്ത്യയിൽ ഏറ്റവുമധികം കർഷക ആത്മഹത്യ നടക്കുന്ന മഹാരാഷ്ട്രയിലെ വിദർഭ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റും പ്രഭാഷകനുമായ പ്രഫ. ഉമാകാന്ത് ഒൗറംഗാബാദിലെ ഡോ. അംബേദ്കർ സർവകലാശാലയിൽ അധ്യാപകനാണ്. വിദർഭയിലെ കർഷകർക്കിടക്ക് പ്രവർത്തിക്കുന്ന ഒരാൾ കേരളത്തിൽ ആദ്യമായാണ് പ്രഭാഷണം നടത്തുന്നതെന്ന് സൈമൺ ബ്രിേട്ടാ പറഞ്ഞു. പരിപാടിയിൽ ഡോ. കെ.പി. മോഹനൻ, ബാലചന്ദ്രൻ വടക്കേടത്ത്, അശോകൻ ചരുവിൽ, രാവുണ്ണി എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.