തടവുകാർക്ക്​ അവയവദാനത്തിന്​ അനുമതി നൽകാമോ ^ സർക്കാറിനോട്​ മനുഷ്യാവകാശ കമീഷൻ

തടവുകാർക്ക് അവയവദാനത്തിന് അനുമതി നൽകാമോ - സർക്കാറിനോട് മനുഷ്യാവകാശ കമീഷൻ തൃശൂർ: തടവുകാർക്ക് അവയവദാനത്തിന് അനുവാദം നൽകാമോ എന്ന വിഷയത്തിൽ സർക്കാർ അഭിപ്രായം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ അനീഷ്കുമാർ സമർപ്പിച്ച പരാതിയിലാണ് കമീഷൻ അംഗം കെ. മോഹൻകുമാർ ആഭ്യന്തര സെക്രട്ടറിയുടെ വിശദീകരണം തേടിയത്. ഇക്കാര്യത്തിൽ കമീഷൻ ജയിൽ ഡി.ജി.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. 2014 ലെ ജയിൽ നിയമം അനുസരിച്ച് തടവുകാർക്ക് അവയവദാനം ആവാമോ എന്നത് സംബന്ധിച്ച് പരാമർശമൊന്നുമില്ലെന്ന് റിപ്പോർട്ടിലുണ്ട്. അവയവ ദാനത്തിന് അനുമതി നൽകണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാറാണ്. വിഷയം മേയ് ഒമ്പതിന് തൃശൂരിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.