പൂങ്കുന്നം റെയിൽവേ സ്​റ്റേഷനിൽ താൽകാലിക സ്​റ്റോപ്​​

തൃശൂർ: തൃശൂർ പൂരത്തി​െൻറ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സൗകര്യാർഥം ഏതാനും തീവണ്ടികൾക്ക് പൂരം ദിവസം പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ താൽകാലിക സ്റ്റോപ് അനുവദിച്ചു. എറണാകുളം - കണ്ണൂർ ഇൻറർസിറ്റി എക്സ്പ്രസ് ( 16305 / 16306 ), കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് (16307/16308), മംഗലാപുരം - നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649/16650) ബുധനാഴ്ച ഇരുദിശകളിലും പൂങ്കുന്നത്ത് നിർത്തുമെന്ന് റെയിൽവേ അറിയിച്ചു. പകൽപൂരം നടക്കുന്ന വ്യാഴാഴ്ച്ചയും ഇവക്ക് പൂങ്കുന്നത്ത് സ്റ്റോപ്പുണ്ടാവും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുെട നിവേദനത്തി​െൻറ അടിസ്ഥാനത്തിൽ സി.എൻ. ജയദേവൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. പൂരത്തിന് എത്തുന്ന അധിക യാത്രക്കാെര ഉൾക്കൊള്ളുന്നതിന് വിപുലസൗകര്യം ഏർപ്പെടുത്തിയതായി തൃശൂർ റെയിൽവേ സ്റ്റേഷൻ അധികൃതർ അറിയിച്ചു. നിലവിലെ ടിക്കറ്റ് കൗണ്ടറുകൾക്കും എ.ടി.എമ്മുകൾക്കും പുറമേ റിസർവേഷൻ ഒാഫിസിൽ മൂന്ന് പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും. വെടിക്കെട്ട് കഴിഞ്ഞ് മടങ്ങുന്നവർക്കായി രണ്ടാം പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടർ രാവിലെ 5.30ന് തുറക്കും. യാത്രക്കാരെ സഹായിക്കുന്നതിനായി കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥെരയും ജീവനക്കാരെയും സ്േറ്റഷനിൽ വിന്യസിക്കും. ശുചീകരണ തൊഴിലാളികൾ മുഴുവൻ സമയവും പ്രവർത്തിക്കും. മുഴുവൻ സമയവും തുറക്കുന്ന ഭക്ഷണശാലകളിലും സ്റ്റാളുകളിലും റെയിൽവേ ആരോഗ്യ വിഭാഗം ജീവനക്കാർ പരിശോധനയും നടത്തും. തിരുവനന്തപുരം ഡിവിഷൻ അഡീഷനൽ റെയിൽവേ മാനേജർ കെ.എസ്. ജയി​െൻറ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.