തൃശൂർ: പാറമേക്കാവ് പഞ്ചവാദ്യ പ്രമാണി പരക്കാട് തങ്കപ്പൻ മാരാർക്ക് തൃശൂർ പൂരം താൻ പ്രമാണിയാകുന്നതിെൻറയും ആഘോഷത്തിെൻറയും കാര്യം മാത്രമല്ല. ചില കുടുംബകാര്യം കൂടിയാണ്. രണ്ട് മക്കൾ, മരുമകൻ, വലിയമ്മയുടെ മകൻ, പെങ്ങളുടെ മകൻ, അച്ഛെൻറ മരുമകെൻറ മക്കൾ എന്നിവർ പൂരത്തിൽ അണിനിരക്കുന്നു. മക്കളായ മഹേശ്വരൻ, മഹേന്ദ്രൻ എന്നിവർ 16 വർഷമായി തങ്കപ്പൻ മാരാർക്കൊപ്പം തിമിലയിലുണ്ട്. മരുമകൻ ഉണ്ണികൃഷ്ണൻ 15 കൊല്ലമായി സംഘത്തിലുണ്ട്. വലിയമ്മയുടെ മകൻ ബാബു സംഘത്തിലെ ഇലത്താളക്കാരനാണ്. അച്ഛെൻറ മരുമക്കളാണ് പല്ലാവൂർ ത്രയങ്ങളായ അപ്പു മാരാരും മണിയൻ മാരാരും കുഞ്ഞുക്കുട്ടൻ മാരാരും. അപ്പു മാരാരുടെ മകൻ കുനിശ്ശേരി ചന്ദ്രനാണ് പാറമേക്കാവ് പഞ്ചവാദ്യത്തിെൻറ മദ്ദള പ്രമാണി. കുഞ്ഞുകുട്ടൻ മാരാരുടെ മകൻ സന്തോഷ് ഇവർക്കൊപ്പം ഇടയ്ക്കയിൽ താളമിടും. തീർന്നില്ല, പെങ്ങളുടെ മകൻ അശോക് ജി. മാരാർ ഇലഞ്ഞിത്തറ മേളത്തിൽ ഇടന്തലക്കാരനായി പെരുവനം കുട്ടൻ മാരാർക്കൊപ്പമുണ്ട്. നെടുപുഴയിൽ താമസിക്കുന്ന അശോക് ആദ്യമായാണ് ഇലഞ്ഞിച്ചോട്ടിൽ എത്തുന്നത്. അശോകിെൻറ രംഗപ്രവേശം കൂടിയായതോടെ പൂരത്തിൽ ഇക്കുറി സമ്പൂർണ കുടുംബ സംഗമം എന്ന ആഹ്ലാദത്തിലാണ് ഇൗ 61കാരൻ. അരിമ്പൂരിനടുത്ത പരക്കാട് സ്വദേശിയാണെങ്കിലും തങ്കപ്പൻ മാരാർ നെല്ലുവായിലാണ് താമസം. തറവാടും അവിടെതന്നെ. ധനലക്ഷ്മിയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.