പൂരത്തിന് ആശംസയറിയിച്ച് ബിഷപ്​ ദേവസ്വം ആസ്ഥാനങ്ങളിൽ

തൃശൂര്‍: പൂരത്തി​െൻറ മതേതര സന്ദേശം പങ്കുവെച്ച് അതിരൂപത ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവമ്പാടി--പാറമേക്കാവ് ദേവസ്വം ആസ്ഥാനങ്ങൾ സന്ദർശിച്ചു. ചമയപ്രദര്‍ശനം കണ്ടു. തിരുവമ്പാടി വിഭാഗത്തി​െൻറ കൗസ്തുഭം ഹാളിലെത്തിയ ബിഷപ്പിന് പ്രസിഡൻറ് പ്രഫ. ചന്ദ്രശേഖരന്‍, സെക്രട്ടറി എം. മാധവന്‍കുട്ടി എന്നിവര്‍ ഉപഹാരം നല്‍കി. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് ചമയ പ്രദര്‍ശനം കണ്ട ആര്‍ച് ബിഷപ് പാറമേക്കാവ് ദേവസ്വം ഓഫിസിലെത്തി. അഗ്രശാലയിലൊരുക്കിയ ചമയപ്രദര്‍ശനം കണ്ടു. പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് സതീഷ് മേനോനും സെക്രട്ടറി ജി. രാജേഷും ചേര്‍ന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഇരു ദേവസ്വങ്ങളിലേയും പ്രസിഡൻറുമാര്‍ക്ക് മാര്‍ താഴത്ത് ഇലഞ്ഞിമരത്തൈയും സെക്രട്ടറിമാര്‍ക്ക് പൂച്ചെണ്ടും നല്‍കി. തൃശൂരി​െൻറ വികാരവും ആവേശവുമായ പൂരത്തി​െൻറ സംഘാടകര്‍ക്ക് പിന്തുണയും ആശംസയും അര്‍പ്പിക്കാനും ചമയ പ്രദര്‍ശനം കാണാനുമെത്തിയ ആര്‍ച് ബിഷപ്പിനെ അതിരൂപത വൈസ് ചാന്‍സലര്‍ ഫാ. നൈസണ്‍, ബോണ്‍ നത്താലെ ചീഫ് കോഒാഡിനേറ്റര്‍ ജോജു മഞ്ഞില തുടങ്ങിയവർ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.