തൃശൂർ: ചന്ദ്രശേഖരൻ ഇനി ചെറിയവനല്ല, വലിയവനാണ്.... നായകനാണ്...പിന്മുറക്കാരനിൽ നിന്നും നായക പദവിയിലേക്ക് തിരുവമ്പാടി ചന്ദ്രശേഖരൻ എത്തുമ്പോൾ ആഹ്ലാദമുണ്ട്...പക്ഷേ, കാണാത്ത മുഖത്ത് തിരുവമ്പാടി ശിവസുന്ദറെന്ന വിതുമ്പലുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ തൃശൂർ പൂരത്തിൽ പങ്കെടുത്ത 17 ആനകളാണ് ചെരിഞ്ഞത്. പൂരത്തിൽ പങ്കെടുക്കുന്നതിനുള്ള ആനകളുടെ അന്തിമ പട്ടിക ദേവസ്വങ്ങൾ പുറത്തു വിട്ടു. തിരുവമ്പാടിക്ക് 50 ഉം പാറമേക്കാവിന് 46ഉം ആനകളാണ് പട്ടികയിലുള്ളത്. പതിനഞ്ച് വർഷം തിരുവമ്പാടിയുെട തിടമ്പേറ്റിയ ശിവസുന്ദറിെൻറ വിടവാങ്ങലിനെ തുടർന്ന് പിന്മുറക്കാരനായ ചെറിയ ചന്ദ്രശേഖരനാണ് ഇത്തവണ നായക നിയോഗം. സ്വന്തമായി ആനകളില്ലാതിരുന്ന കാലത്ത് തിരുവമ്പാടി വിഭാഗം പൂരനായകനായി സ്വന്തമാക്കിയ ആനയായിരുന്നു പഴയ തിരുവമ്പാടി ചന്ദ്രശേഖരന്‍. 28 വര്‍ഷം തിരുവമ്പാടിക്ക് വേണ്ടി കോലമേന്തിയ ചന്ദ്രശേഖരന്‍ വിടപറഞ്ഞ സിംഹാസനത്തിലേക്കായിരുന്നു ശിവസുന്ദർ എന്ന കരിവീരചന്തം എത്തുന്നത്. 15 വര്‍ഷം തിടമ്പേറ്റിയ ശിവസുന്ദർ ഈ പൂരമെത്താൻ കാത്ത് നിൽക്കാതെ കഴിഞ്ഞ മാസമാണ് ആരാധകരെയും ദേശക്കാരെയും വേദനിപ്പിച്ച് വിടപറഞ്ഞത്. ശിവസുന്ദറിെൻറ വേർപാടിൽ തട്ടകം വിഷമത്തിലാണ്. ഈ പൂരം അവനുള്ള സമർപ്പണവുമാണ്. ശിവസുന്ദറിനെ സ്പെഷൽ കുടയാക്കി തട്ടകം കുടമാറ്റത്തിൽ ശിവസുന്ദറിനെ പൂരത്തിലണിനിരത്തും. ചന്ദ്രശേഖരനും ആരാധകരുടെ പ്രിയതാരമാണ്. 2007 ഏപ്രില്‍ 18നാണ് തിരുവമ്പാടി ചന്ദ്രശേഖരനെ തട്ടകവാസിയായ ഗോപിവാര്യര്‍ നടക്കിരുത്തിയത്. 1999 മുതല്‍ തൃശൂര്‍പൂരത്തില്‍ പങ്കെടുക്കാറുള്ള ചന്ദ്രശേഖരന്‍ ദേവസ്വത്തിന് സ്വന്തമായ ശേഷം, പതിറ്റാണ്ടായി തിരുവമ്പാടിയുടെ പകൽ എഴുന്നള്ളിപ്പിന് ശിവസുന്ദറിന് വലത്തേക്കൂട്ടും, രാത്രി പൂരത്തിന് കോലമേൽക്കുകയും ചെയ്യുന്നു. തിരുവമ്പാടിയുടെ മഠത്തില്‍വരവിനും തെക്കോട്ടിറക്കത്തിനുമെല്ലാം നായക സ്ഥാനത്ത് ചന്ദ്രശേഖരനാണ്. വലത് ഭാഗത്ത് കൊച്ചിൻ ദേവസ്വം ബോർഡിെൻറ എറണാകുളം ശിവകുമാറുമാണ്. പാറമേക്കാവിന് ഇത്തവണയും ശ്രീ പത്മനാഭന്‍ തന്നെയാണ് നായകൻ. തിടമ്പേറ്റുന്ന പത്താം പൂരമാണ് പത്മനാഭന് ഇത്തവണത്തേത്. തിരുവമ്പാടിക്ക് വലതുഭാഗത്ത് കൊച്ചിൻ ദേവസ്വം ബോർഡിെൻറ എറണാകുളം ശിവകുമാർ അണിനിരക്കുമ്പോൾ, പാറമേക്കാവിന് ബോർഡിെൻറ രാമചന്ദ്രനാണ് അണിനിരക്കുന്നത്. പാറമേക്കാവ് ദേവസ്വത്തിെൻറ തന്നെ രാജേന്ദ്രൻ, ദേവീദാസൻ, കാശിനാഥൻ എന്നീ ആനകളും പൂരം എഴുന്നള്ളിപ്പിൽ അണിനിരക്കും. ഗുരുവായൂർ ദേവസ്വത്തിെൻറ നന്ദൻ, പാലാ കുട്ടിശങ്കരൻ, ഭാരത് വിനോദ്, പല്ലാട്ട് ബ്രഹ്മദത്തൻ, പാറന്നൂർ നന്ദൻ, ചൈത്രം അച്ചു, നന്തിലത്ത് ഗോപാലകൃഷ്ണൻ, മുള്ളത്ത് ഗണപതി, ബാസ്റ്റിൻ വിനയസുന്ദർ, ചെർപുളശേരി ശേഖരൻ, വൈലാശേരി അർജുനൻ, തിരുവേഗപ്പുറ പത്്മനാഭൻ, കുളമാക്കൽ പാർഥസാരഥി, എഴുത്തച്ഛൻ ശങ്കരനാരായണൻ, കല്ലേകുളങ്ങര രാജഗോപാലൻ എന്നിങ്ങനെയാണ് പാറമേക്കാവ് വിഭാഗം ആനകളുടെ ലിസ്റ്റ്. കുട്ടൻകുളങ്ങര അർജുനൻ, ശങ്കരംകുളങ്ങര മണികണ്ഠൻ, തിരുവാണിക്കാവ് രാജഗോപാൽ തുടങ്ങിയ ഗജവീരന്മാരുൾപ്പെട്ടതാണ് തിരുവമ്പാടി വിഭാഗം ലിസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.