തൃശൂർ: തേക്കിൻകാടിെൻറ മുക്കുമൂലകളിലെല്ലാം ഇപ്പോൾ ആനച്ചൂരാണ്. അെല്ലങ്കിലും പൂരം ചരിതം തീർക്കുന്നത് അണിനിരക്കുന്ന കരിവീരന്മാരുടെ വമ്പിലാണല്ലോ. എടുപ്പോടെ അണിനിരക്കുന്ന അവക്ക് ഏഴഴകേകാൻ ചമയങ്ങൾ വേണം. അണിയാത്ത ചമയങ്ങളോ അണിഞ്ഞ ചമയങ്ങളാണോ അഴകേറിയതെന്ന് ചോദിച്ചാൽ പൂരപ്രമികൾക്ക് രണ്ടും ഒരുപോലെയാണ്. ആനയാഭരണങ്ങളിൽ നെറ്റിപ്പട്ടവും വെഞ്ചാമരവുമാണ് വമ്പന്മാർ. എടുപ്പുള്ള മസ്തകത്തോട് ചേർന്നിരിക്കുന്ന നെറ്റിപ്പട്ടവും ആനപ്പുറമേറുന്ന വെഞ്ചാമരവും അഴകിന്നഴകാണ്. മൂന്ന് തരം നെറ്റിപ്പട്ടമുണ്ട്. ചൂരൽപൊളി, നാഗപടം, വണ്ടോട് എന്നിവയാണവ. കോലമേന്തുന്ന നടുവിലെ ആനക്കുള്ളതാണ് ചൂരൽപൊളി നെറ്റിപ്പട്ടം. പറ്റാനകൾക്കുള്ളതാണ് നാഗപടം. മറ്റാനകൾക്ക് വണ്ടോട് നെറ്റിപ്പട്ടവും. തുണിയിലും ചാക്കിലും നിർമിച്ച പ്രത്യേക ആകൃതിയുള്ള ആവരണത്തിൽ പല ആകൃതിയിലുള്ള രൂപങ്ങൾ തുന്നിച്ചേർത്താണ് നെറ്റിപ്പട്ടം. ചെമ്പിലും അപൂർവമായി മാത്രം പിച്ചളയിലും ഇവ നിർമിക്കും. ചന്ദ്രക്കല ആകൃതിയിൽ 11 എണ്ണം, കൂമ്പൻ കിണ്ണം എന്നറിയപ്പെടുന്ന മുനയാകൃതിയിൽ പ്രമുഖൻ, വടക്കിണ്ണം രണ്ടെണ്ണം, 37 എടക്കിണ്ണം, 40 നിറക്കിണ്ണം, ചെറുകുമിള 5000 എണ്ണം, ഒരു കലഞ്ഞി എന്നിവ ചേരുന്നതോടെ നെറ്റിപ്പട്ടമാവും. സർവാഭരണവിഭൂഷിതനായെത്തുന്ന കൊമ്പനിൽ നെറ്റിപ്പട്ടമാവും ആദ്യം ശ്രദ്ധിക്കുക. ആനപ്പൊക്കത്തിലിരുന്ന് മാറി മാറി വീശുന്ന ആലവട്ടവും വെഞ്ചാമരവും കാണുന്നതിന് ഏഴഴകുണ്ട്. ചില്ലറ അധ്വാനമല്ല പൂത്തുലയുന്ന വെഞ്ചാമരം നിർമിക്കണമെങ്കിൽ. യാക്ക് എന്ന മൃഗത്തിെൻറ വാലിലെ രോമങ്ങൾ ഉപയോഗിച്ചാണ് വെഞ്ചാമരം നിർമിക്കുന്നത്. ഒരു സെറ്റ് വെഞ്ചാമരത്തിൽ എഴു കിലോ ചാമരമെങ്കിലും ഉണ്ടാകും. വെള്ളനിറത്തിലുള്ള രോമം മാത്രമാണ് വെഞ്ചാമരം നിർമിക്കാനായി ഉപയോഗിക്കുക. 12 മുതൽ 24 ഇഞ്ച് വരെ നീളത്തിൽ വേർതിരിച്ചെടുക്കുന്ന രോമം ആറ് മീറ്റർ നീളത്തിൽ പരുത്തിച്ചരടിൽ ചേർത്ത് മെടഞ്ഞെടുക്കും. വെഞ്ചാമരത്തിന് ചാരുത പകരുന്നതിൽ ആലവട്ടത്തിനും പങ്കുണ്ട്. 30 കിലോ മയിൽപ്പീലി വീതം ഓരോ വിഭാഗവും പൂരത്തിന് ഉപയോഗിക്കാറുണ്ട്. മൂവായിരം രൂപയാണ് ഒരു കിലോഗ്രാമിന് വില. തമിഴ്നാട്ടിൽ നിന്നും മയിൽപ്പീലി ഒന്നിച്ച് കൊണ്ടുവന്ന് നല്ലത് തിരഞ്ഞെടുക്കും. കടുംനീല കണ്ണുകളുള്ള പീലിയാണ് വേണ്ടത്. ഒരാലവട്ടം തയാറാക്കാൻ നാല് ദിവസം വേണം. കോലമേറ്റുന്ന ആനയ്ക്ക് ഉള്ള ആലവട്ടം നിർമിക്കാൻ രണ്ടാഴ്ച്ചയെങ്കിലുമെടുക്കും. ശംഖ്, പകിട, മുല്ലമൊട്ട് എന്നിവയൊക്കെ അലങ്കാരങ്ങളായി തുന്നിച്ചേർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.