തൃശൂര്‍: ആനച്ചൂരും ആനച്ചൂടുമേല്‍ക്കാത്ത ആനയാഭരണ ചമയപ്രദര്‍ശനം കാണാന്‍ ആയിരങ്ങള്‍. തിരുവമ്പാടി വിഭാഗത്തിെൻറ ആനച്ചമയ പ്രദർശനം കൗസ്തുഭം ഓഡിറ്റോറിയത്തിൽ തുടങ്ങി. പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാരെ അലങ്കരിക്കാനുള്ളവയാണ് പ്രദര്‍ശനത്തിലുള്ളത്. വിവിധ കലാരൂപങ്ങളോടെ ഒരുക്കിയ സ്പെഷല്‍ കുടകളും പ്രദർശനത്തിലുണ്ട്. അമ്പതോളം സെറ്റ് കുടകളാണ് പ്രദര്‍ശിപ്പിച്ചത്. ചമയങ്ങള്‍ കാണാനും മൊബൈലില്‍ പകര്‍ത്താനും പൂരപ്രേമികളുടെ തിരക്കാണ്. പാറമേക്കാവിെൻറ ചമയ പ്രദര്‍ശനം ക്ഷേത്രം അഗ്രശാലയില്‍ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. സ്‌പെഷല്‍ കുടകള്‍, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, പാദസരം, മണികള്‍ എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. വെല്‍വെറ്റ് കുടകളാണ് പ്രധാന ആകർഷണം. വെല്‍വെറ്റില്‍ രൂപങ്ങള്‍ തുന്നിപ്പിടിപ്പിച്ച കുടകളും പ്രദര്‍ശനത്തിലുണ്ട്. ഷൊർണൂർ റോഡിൽ നായ്ക്കനാലിലെ പന്തൽ മുതൽ ക്ഷേത്രം വരെയും വൈദ്യുതി ദീപാലങ്കാരവുമൊരുക്കി തിരുവമ്പാടി ആകർഷകമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.