തൃശൂർ: ചാലക്കുടി ജ്വല്ലറി കവർച്ചക്കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബിഹാർ കത്തിഹാർ ബാരാബസാർ ബാരിക് ചൗക്കിൽ അശോക് ബാരേക്കിെൻറ ജാമ്യാപേക്ഷയാണ് ജില്ല വെക്കേഷൻ കോടതി തള്ളിയത്. ജനുവരി 28-ന് പുലർച്ചെയാണ് സംഭവം. ബിഹാര്‍ സ്വദേശികളായ അശോക് ബാരെക്കും നാലുപേരും ചേർന്ന് ജ്വല്ലറിയുടെ ചുമരിലെ എക്സ്ഹോസ്റ്റ് ഫാന്‍ നീക്കി ദ്വാരം വലുതാക്കി അകത്ത് കടന്നു. തുടര്‍ന്ന് ഗ്യാസ് കട്ടറും, ഇരുമ്പ് പാരയും ഉപയോഗിച്ച് ലോക്കര്‍ പൊളിച്ച് നാലുകോടി വില മതിക്കുന്ന 15 കിലോ സ്വര്‍ണാഭരണങ്ങളും, 6,06,787 രൂപയും കവര്‍ന്നു. സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ ചാലക്കുടി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദിെൻറ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബിഹാര്‍, ഝാര്‍ഖണ്ട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നാണ് സൈബര്‍ സെല്ലിെൻറ സഹായത്തോടെ പിടികൂടിയത്. ലോക്കറിന് സമീപത്തുനിന്ന് ലഭിച്ച സിഗരറ്റ് കുറ്റിയില്‍നിന്ന് ഒന്നാംപ്രതിയുടെ ഡി.എൻ.എ വേര്‍തിരിച്ചെടുത്ത് ശേഖരിച്ച ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ധമായാണ് പ്രതികളെ പിടികൂടിയത്. മോഷണമുതല്‍ വില്‍ക്കാന്‍ സഹായിച്ചവരെ കേസില്‍ ആറ്, ഏഴ് പ്രതികളാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.