ചാലക്കുടി: തിരുമുടിക്കുന്നിലെ കൊരട്ടി ഗാന്ധിഗ്രാം ത്വഗ് രോഗാശുപത്രി കേന്ദ്രീകരിച്ച് മെഡിസിറ്റിക്ക് സാധ്യതയൊരുങ്ങുന്നു. ഇതു സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കേരള ലിമിറ്റഡ് ( ഇന്‍കെല്‍) തയാറാക്കുകയാണ്. മെഡിസിറ്റി ആരംഭിക്കുന്നത് സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാറിന് ഇൻകെൽ സമര്‍പ്പിച്ചിരുന്നു. നവീകരണത്തിെൻറ ഭാഗമായി ത്വഗ് രോഗാശുപത്രിയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് ഒറ്റ കെട്ടിട സമുച്ചയത്തിന് കീഴിലാക്കാനും പദ്ധതിയുണ്ട്. ഇതിനായി കിഫ്ബിയുടെ സഹായത്തോടെ 43 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിെൻറ ഹ്യൂമന്‍ റിസോഴ്സ് െഡവലപ്മെൻറ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിെൻറ ആദ്യഘട്ട നിര്‍മാണവും ഇവിടെ പൂര്‍ത്തിയായി വരുന്നുണ്ട്. കുഷ്ഠരോഗികളുടെ എണ്ണം ഇല്ലാതായതോടെ ആശുപത്രിയുടെ പ്രസക്തി കുറഞ്ഞുവരികയാണ്. ഇത് മുന്‍കൂട്ടി മനസ്സിലാക്കി ആശുപത്രി ആരോഗ്യ രംഗത്തെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കിയിരുന്നു. എക്‌സ് റേ, ഇ.സി.ജി, ഫാര്‍മസി, ലാബ്, ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളോടെ ജനറല്‍ ഒ.പി. ഇവിടെ ആരംഭിച്ചിട്ടുണ്ട്. നൂറ്റാണ്ട് മുമ്പ് കൊച്ചി രാജാവിെൻറ കാലത്ത് കുഷ്ഠരോഗികളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി 110 ഏക്കറിലാണ് കുഷ്ഠരോഗാശുപത്രി ആരംഭിച്ചത്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ കെട്ടിടങ്ങളും സ്ഥലവും ഉപയോഗശൂന്യമായി. ത്വഗ് രോഗാശുപത്രിയില്‍ പാഴായി കിടക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തി തിരുമുടിക്കുന്നില്‍ മെഡിസിറ്റി പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ ആരോഗ്യ രംഗത്തെ വന്‍ വികസനത്തിന് കളമൊരുങ്ങും. ബി.ഡി.ദേവസി എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇതിനായി പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. 660 കിടക്കകളോടെ പ്രവര്‍ത്തിക്കുന്ന കൊരട്ടി ആശുപത്രിയില്‍ ശരാശരി 200 പേർക്ക് ഒ.പിയും 165 പേർക്ക് കിടത്തിച്ചികിത്സയുമാണുള്ളത്. ആയിരത്തോളം ത്വഗ് രോഗികളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്നത്. നിലവില്‍ 165 പേര്‍ മാത്രമേയുള്ളു. ഇതില്‍ പലരും രോഗം മാറിയവരാണ്. ബന്ധുക്കളും മറ്റും ഏറ്റെടുക്കാതെ കഴിയുന്നവരാണ് മിക്കവരും. രോഗികളെ സഹായിക്കാന്‍ രോഗം മാറിയവരെ അറ്റന്‍ഡര്‍മാരായി നിയമിച്ചിരുന്നു. 13 അറ്റന്‍ഡര്‍മാരാണ് ഇപ്പോഴുള്ളത്. അതില്‍ ഏഴുപേര്‍ അടുത്ത മാസം വിരമിക്കും. കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരത്തുക വർധിപ്പിക്കണം ചാലക്കുടി: പ്രകൃതി ക്ഷോഭം മൂലം കൃഷി നശിച്ച കർഷകർക്ക് നൽകുന്ന നഷ്ട പരിഹാരത്തുക വർധിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് ചായ്പൻകുഴി മേഖല യോഗം ആവശ്യപ്പെട്ടു. ചായ്പൻ കുഴി മൃഗാശുപത്രിയിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം കെ.എൽ. ജോസ് ഉദ്ഘാടനം ചെയ്തു. കെ.എം. ജോസ് അധ്യക്ഷത വഹിച്ചു. ടി.എൽ. ദേവസി, സെബാസ്റ്റ്യൻ കുറിഞ്ഞിക്കാട്ട്, പി.സി. ജോസ്, കെ.എൽ. ആൻറണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.