തൃശൂർ: കേന്ദ്രസർക്കാറിെൻറ യുവജന വിരുദ്ധനയങ്ങൾക്കെതിരെ ഡി.വൈ.എഫ്.െഎ 24 മണിക്കൂർ ഇൻകംടാക്സ് ഒാഫിസ് ഉപരോധിക്കുന്നു. വെള്ളിയാഴ്ച രാവിലെ എഴു മുതൽ ശനിയാഴ്ച രാവിലെ എഴുവരെയാണ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിക്കുന്നത്. എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 20,000 പ്രവർത്തകർ അണിനിരക്കും. ലേബർ ബ്യൂറോ സർവേ റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി വർധിച്ചിരിക്കുകയാണ്. അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ ബിരുദധാരികളിൽ 50 ശതമാനവും ബിരുദാനന്തര ബിരുദധാരികളിൽ 62 ശതമാനവുമാണെന്ന് ജില്ല െസക്രട്ടറി പി.ബി.അനൂപ് പറഞ്ഞു. ജില്ല ഭാരവാഹികളായ ഗ്രീഷ്മ അജയഘോഷ്, കെ.വി. രാജേഷ്, കെ.ബി. ജയൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. സി.എം.െഎ ഫൗണ്ടേഷൻ ഉദ്ഘാടനം തൃശൂർ: അമല കാൻസർ ആശുപത്രി സ്ഥാപകൻ ഫാ.ഗബ്രിയേലിെൻറ സ്മരണക്കായി തുടക്കം കുറിച്ച ഫാ.ഗബ്രിയേൽ ചിറമ്മൽ സി.എം.െഎ ഫൗണ്ടേഷെൻറ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ.ഫ്രാൻസിസ് കുരിശേരി പറഞ്ഞു. പാട്ടുരായ്ക്കൽ ദേവമാത പബ്ലിക് സ്കൂളിൽ വൈകീട്ട് ആറിന് സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് ഉദ്ഘാടനവും സ്മാരക പ്രഭാഷണവും നിർവഹിക്കും. തൃശൂർ അതിരൂപത ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. ഫാ.ഗബ്രിയേല്‍ ഫൗണ്ടേഷന്‍ പ്രഥമ പുരസ്കാരത്തിന് ഡോ. എം.ആര്‍.രാജഗോപാല്‍ അര്‍ഹനായതായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം പിന്നീട് നല്‍കും. ഫൗണ്ടേഷന്‍ ഉദ്ഘാടനത്തിനുശേഷം ഫ്രാങ്കോ, വില്യംസ്, സ്റ്റീഫന്‍ ദേവസി എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനവിരുന്നും ഉണ്ടാകും. വാർത്തസമ്മേളനത്തില്‍ അമല ആശുപത്രി ജോയൻറ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍, കമ്മിറ്റിയംഗം സോളി തോമസ്, പി.ആർ.ഒ ജോസഫ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.