KL ^75 തൃപ്രയാർ

KL -75 തൃപ്രയാർ തൃശൂർ: വാഹനങ്ങൾ ഇനി തൃപ്രയാറിലും രജിസ്റ്റർ ചെയ്യാം. തൃശൂർ ആർ.ടി.ഒ പരിധിയിലെ 24 വില്ലേജുകളും ഗുരുവായൂർ സബ് ആർ.ടി.ഒയിലെ ആറു വില്ലേജുകളും ചേർത്ത് തൃപ്രയാർ സബ് ആർ.ടി ഓഫിസ് നിലവിൽ വന്നു. തൃശൂർ താലൂക്കിൽനിന്ന്് കാരമുക്ക്, മണലൂർ, കോടന്നൂർ, അവിണിശ്ശേരി, പാലിശ്ശേരി, വെങ്ങിണിശ്ശേരി, അന്തിക്കാട്, പുള്ള്, പടിയം, ചെവ്വൂർ, പാറളം, പള്ളിപ്പുറം, വല്ലച്ചിറ, ചാഴൂർ, ആലപ്പാട്, വടക്കുംമുറി, ചേർപ്പ്, കിഴക്കുംമുറി, ഉൗരകം, കുറുപ്പിലാവ്, ഇഞ്ചമുടി, ആറാട്ടുപുഴ, താന്നിയം, കിഴുപ്പിള്ളിക്കര ഗുരുവായൂർ സബ് ആർ.ടി.ഒ ഓഫിസി​െൻറ പരിധിയിൽ ചാവക്കാട് താലൂക്കിലെ കുണ്ടലിയൂർ, എങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് വില്ലേജുകളാണ് തൃപ്രയാറി​െൻറ പരിധിയിൽ വരുന്നത്. ഇവിടേക്ക് ജോയൻറ് ആർ.ടി.ഒയെ നിയമിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾെപ്പടെ അനുബന്ധ ഉദ്യോഗസ്ഥരെ നിയമിക്കുന്നതോടെ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടി തുടങ്ങും. ഓഫിസിനായുള്ള കെട്ടിടം തയാറായിട്ടുണ്ട്. KL- 75 ആണ് രജിസ്ട്രേഷൻ നമ്പർ. കാട്ടാക്കട (KL- - 74), നന്മണ്ട (KL- - 76), പേരാമ്പ്ര (KL- - 77), ഇരിട്ടി (KL- - 78), വെള്ളരിക്കുണ്ട് (KL-- 79) എന്നിവയാണ് തൃപ്രയാറിനൊപ്പം ആരംഭിക്കുന്ന മറ്റ് സബ് ആർ.ടി.ഒ ഓഫിസുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.