ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കലവറ നിറക്കല്‍ ചടങ്ങ് ആരംഭിച്ചു. ദേവസ്വം തന്ത്രി പ്രതിനിധി എന്‍.പി.പി. നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി കലവറ നിറക്കലിന് പ്രരംഭം കുറിച്ചു. കിഴക്കെ നടപ്പുരയില്‍ നടന്ന ചടങ്ങില്‍ ഉത്സവത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങളാണ് ഭഗവാന് സമര്‍പ്പിച്ചത്. പ്രമുഖ വ്യവസായി വേണുഗോപാല്‍ മേനോെൻറ പത്‌നി ഗീത വേണുഗോപാല്‍ കദളി പ്പഴം സമര്‍പ്പിച്ചുകൊണ്ട് കലവറ നിറക്കലിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് എണ്ണ, നെയ്യ്, നാളികേരം, ശര്‍ക്കര, കദളി പഴം, ഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവ സമര്‍പ്പിച്ചു. ഉത്സവം സമാപിക്കുന്ന ദിവസം വരെ ഭക്തജനങ്ങള്‍ക്ക് ഇവ സമര്‍പ്പിക്കാം. ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ രാജേഷ് തമ്പാന്‍, കെ.ജി. സുരേഷ്, എ.വി. ഷൈന്‍, കെ.കെ. പ്രേമരാജന്‍, ക്ഷേത്രം മാനേജര്‍ രാജി സുരേഷ് എന്നിവര്‍ സംബന്ധിച്ചു. പതാകദിനാചരണം ആചരിച്ചു ഇരിങ്ങാലക്കുട: മേയ് 10 മുതല്‍ 13 വരെ അടൂരില്‍ നടക്കുന്ന ജോയൻറ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി പതാകദിനം ആചരിച്ചു. ജോയൻറ് കൗണ്‍സില്‍ ജില്ല ജോ. സെക്രട്ടറി എം.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡൻറ് പി.കെ. ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി. മേഖല സെക്രട്ടറി എ.എം. നൗഷാദ് അധ്യക്ഷനായി. അഗ്രിക്കള്‍ച്ചര്‍ ടെക്്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ല സെക്രട്ടറി എന്‍.വി. നന്ദകുമാര്‍, റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ താലൂക്ക് സെക്രട്ടറി ടി.ജെ. സാജു, പി.യു. പ്രേമന്‍, പി.എ. നൗഫല്‍, ഇ.ജി. റാണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.