തൃശൂർ: തിരുവമ്പാടിയുടെ വെടിക്കോപ്പിൽ നിരോധിത വസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് ഇല്ലെന്ന് വ്യക്തമായി. തിങ്കളാഴ്ച്ച വീണ്ടും നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം, തൃശൂരിൽ എത്തുന്ന പെട്രോളിയം ആൻഡ് എക്സ്േപ്ലാസീവ്സ് സേഫ്റ്റി ഒാർഗനൈസേഷൻ (പെസോ) ഉന്നത ഉദ്യോഗസ്ഥരുമായി അന്തിമ ചർച്ച നടത്തിയ ശേഷമേ വെടിക്കെട്ടിന് അനുമതി നൽകൂവെന്ന് കലക്ടർ ഡോ. എ. കൗശിഗൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇപ്പോഴെത്ത സാഹചര്യത്തിൽ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ''അനുമതി ലഭിക്കാതിരിക്കാനുള്ള സാധ്യതയും വെടിക്കെട്ടിന് പ്രതിസന്ധിയും കാണുന്നില്ല. പരിശോധനയിൽ പൊട്ടാസ്യം ക്ലോറേറ്റ് ഇല്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്. പക്ഷെ, 'പെസോ' ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താതെ അനുമതി നൽകാനാവില്ല''-കലക്ടർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 24 കുഴിമിന്നലിൽ നിന്നാണ് കലക്ടർ സാമ്പിൾ എടുത്ത് കാക്കനാട് മേഖലാ ലാബിലേക്ക് പരിശോധനക്ക് അയച്ചത്. ശനിയാഴ്ചയും ചൊവ്വാഴ്ചയും സാമ്പിൾ എടുത്തിരുന്നു. ആദ്യ പരിശോധനയിൽ നിരോധിത വസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് അടങ്ങിയതായി സംശയം തോന്നി. എന്നാൽ, കരാറുകാരനും തിരുവമ്പാടി േദവസ്വം ഭാരവാഹികളും അത് തള്ളി. പൊട്ടാസ്യം ക്ലോറേറ്റ് ചേർത്തില്ലെന്ന് കരാറുകാരൻ കുണ്ടന്നൂർ സജി വാദിച്ചു. തുടർന്നാണ് രണ്ടാം തവണ സാമ്പിൾ എടുത്തത്. അതേസമയം, രണ്ട് സാമ്പിളിലും പൊട്ടാസ്യം ക്ലോറേറ്റിെൻറ സാന്നിധ്യമുള്ളതായി വ്യക്തമായിരുന്നില്ലെന്ന് കലക്ടർ പറഞ്ഞിരുന്നു. തുടർന്നാണ് സാമ്പിളിന് അനുമതി നൽകിയത്. എന്നാൽ, സംശയം ബാക്കിയായതിനാൽ കുഴിമിന്നികൾ സാമ്പിളിൽ പൊട്ടിക്കരുതെന്ന് കലക്ടർ ആവശ്യപ്പെട്ടു. തുടർന്ന് ഇവ മാറ്റിവെച്ചു. സംശയനിവാരണത്തിനാണ് വീണ്ടും പരിശോധിച്ചത്. ചൊവ്വാഴ്ച രാത്രി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തൃശൂരിലെത്തിയ മുഖ്യമന്ത്രിയെ കാണുകയും വെടിക്കെട്ടിൽ പൊട്ടാസ്യം േക്ലാറേറ്റ് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ വെടിക്കെട്ടിന് അനുമതി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.