തൃശൂർ: ഒാരോരോ കാരണങ്ങളാൽ മേള, വാദ്യ പ്രഗല്ഭരുടെ പ്രകടനം ആസ്വാദകർക്ക് നഷ്ടമാവുന്നു. മേള പ്രമാണികളും വിദഗ്ധരും പരിചയ സമ്പന്നരുമായ പലരും പൂരത്തിൽനിന്ന് അകലുകയോ മാറിപ്പോവുകയോ ആണ്. മഠത്തിൽനിന്നുള്ള വരവിെൻറ പ്രമാണിയായിരുന്ന കലാമണ്ഡലം പരമേശ്വരൻ മാരാർ കഴിഞ്ഞ വർഷം മുതൽ ഇല്ല. വിരലിലെ മുറിവാണ് പിന്മാറ്റ കാരണം. തിമില വിദഗ്ധരും ആസ്വാദകർ ഏറെ ഇഷ്ടപ്പെട്ട വാദ്യക്കാരുമായ കുനിശേരി അനിയൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി, കേളത്ത് കുട്ടപ്പൻ എന്നിവരും മഠത്തിൽ നിന്നുള്ള വരവിൽ കുറച്ച് കാലമായി ഇല്ല. പല്ലാവൂർ ശ്രീധരൻ, കുട്ടനെല്ലൂർ രാജൻ, അയിലൂർ അനന്തനാരായണൻ എന്നിവരുടെ പ്രകടനവും പഞ്ചവാദ്യ ആസ്വാദകർക്ക് നഷ്ടമായിട്ട് കൊല്ലങ്ങളായി. പാറമേക്കാവ് പഞ്ചവാദ്യ പ്രമാണി ചോറ്റാനിക്കര വിജയൻ രണ്ടു വർഷം മുമ്പ് മാറിനിന്നു. മദ്ദളത്തിൽ ചെർപ്പുളശേരി ശിവൻ, കലാമണ്ഡലം കുട്ടിനാരായണൻ, തൃപ്പുലമുണ്ട നടരാജ വാര്യർ എന്നിവരും വാദ്യ നിരയിൽ ഇല്ലാതായിട്ട് കുറച്ചായി. ഇക്കുറി ഇലഞ്ഞിത്തറ മേളത്തിലും മാറ്റമുണ്ട്. കഴിഞ്ഞ തവണ കൊട്ടിയ നാലുപേർ ഇത്തവണയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.