നോവല്‍ സാഹിത്യയാത്രയില്‍ 'ഒരു വഴിയും കുറെ നിഴലുകളും' ഇരിങ്ങാലക്കുട: എസ്.എന്‍ പബ്ലിക് ലൈബ്രറി നടത്തുന്ന നോവല്‍ സാഹിത്യയാത്രയില്‍ രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവലിനെക്കുറിച്ച് കാലടി യൂനിവേഴ്സിറ്റി അധ്യാപകൻ ഡോ.എം. കൃഷ്ണന്‍ നമ്പൂതിരി വിഷയാവതരണം നടത്തി. സാമൂഹിക ചുറ്റുപാടുകളും ജീവിത നിലവാരവുമെല്ലാം മാറിയാലും അടിസ്ഥാനപരമായ മാനസിക ഭാവങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടാകുന്നില്ലെന്ന് രാജലക്ഷ്മിയുടെ കൃതികള്‍ ഒാര്‍മപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. മൃതിയുടെ ഇരുട്ടിന് ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത എഴുത്തുകാരിയാണ് രാജലക്ഷ്മി എന്നും അദ്ദേഹം പറഞ്ഞു. ഡോ. സി.കെ. രവി അധ്യക്ഷത വഹിച്ചു. പി.കെ. ഭരതന്‍, ഡോ. കെ.പി. ജോര്‍ജ്, ഉണ്ണികൃഷ്ണന്‍ കിഴുത്താണി, അന്‍വര്‍, പ്രസീത, കെ. മായ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.