ഇരിങ്ങാലക്കുട: പറപ്പൂക്കര ഇരട്ടക്കൊലപാതക കേസില്‍ ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളെ കുറ്റക്കാരാണെന്ന് ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി കണ്ടെത്തി. ആനന്ദപുരം വള്ളിവട്ടത്ത് രജീഷ് എന്ന മക്കു (33), പറപ്പൂക്കര ജൂബിലി നഗറില്‍ ചെറുവാള്‍ മരാശ്ശരി വീട്ടില്‍ ശരത്ത് എന്ന ശരവണന്‍ (32), നെടുമ്പാള്‍ മൂത്തേടത്ത് വീട്ടില്‍ സന്തോഷ് എന്ന കൊങ്കന്‍ സന്തോഷ് (37), ആനന്ദപുരം കൈപ്പഞ്ചേരി വീട്ടില്‍ ഷിനു (28), ആനന്ദപുരം വള്ളിവട്ടത്ത് രഞ്ജു (35) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2015 ഡിസംബര്‍ 25നാണ് സംഭവം. പരാതിക്കാരനായ പറപ്പൂക്കര നന്തിക്കര മേനാച്ചേരി വീട്ടില്‍ തിമോത്തിയുടെ മകന്‍ മിഥുെൻറ (25) ഭാര്യയെ രണ്ടാംപ്രതി കളിയാക്കിയതും അശ്ലീലം കാണിച്ചതും പരാതിക്കാരന്‍ ചോദ്യം ചെയ്ത വിരോധമാണ് സംഭവത്തിന് കാരണം. അന്നേദിവസം പ്രതികള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് മിഥുനേയും കൂട്ടുകാരായ മെല്‍വിന്‍, ജിത്തു, ശ്രീജിത്ത്, പ്രശാന്ത് എന്നിവരെ വാള്‍കൊണ്ട് വെട്ടിയും കമ്പി കൊണ്ട് മർദിച്ചും പരിക്കേൽപിക്കുകയായിരുന്നു. തുടർന്ന് മെൽവിൻ, ജിത്തു എന്നിവർ മരിച്ചു. പ്രതികള്‍ കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചെയ്തതായാണ് കോടതി കണ്ടെത്തിയത്. വിധി പറയാൻ കേസ് 26 ലേക്ക് മാറ്റി. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 27 സാക്ഷികളെ വിസ്തരിക്കുകയും 51 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.