പൂരങ്ങളുടെ പൂരം ഇന്നാണ്​

തൃശൂർ: മഴമേഘങ്ങളുടെ ഒളിഞ്ഞുനോട്ടം പൂരക്കാലത്ത് പുതുമയല്ല. ചിലപ്പോൾ മാനത്ത് കരിമ്പടക്കെട്ട് നിവർത്തും. മറ്റു ചിലപ്പോൾ മണ്ണു നനയാൻ പാകത്തിൽ ചിതറി വീഴും. അതുമല്ലെങ്കിൽ പതുക്കെ പിൻവാങ്ങും. ഇന്നലെയുമുണ്ടായി, തൃശൂരി​െൻറ ആകാശ മേലാപ്പിൽ ഇൗ മഴമേഘസഞ്ചാരം. പക്ഷെ, അതൊന്നും ഇൗ 'ചൂടിനെ' അകറ്റാൻ പര്യാപ്തമല്ല. മേടച്ചൂടിനും മുകളിൽ അത്രക്കങ്ങ് ഉയർന്നു നിൽക്കുകയാണ് പൂരച്ചൂട്. ഇന്നാണ് തൃശൂർ പൂരം. ഒരുക്കം ഗംഭീരമാണ്. പതിവുപോലെ നെയ്തലക്കാവ് ഭഗവതി ഇന്നലെത്തന്നെ വടക്കുന്നാഥ​െൻറ തെക്കേ േഗാപുരവാതിൽ പൂരാരവത്തിലേക്ക് തുറന്നിട്ടു. ഇന്ന് രാവിലെ കണിമംഗലം ശാസ്താവിൽ തുടങ്ങി ചെറു പൂരങ്ങൾ ഒാരോന്നായെത്തും. ശാസ്താവി​െൻറ വരവു മുതൽ നാളെ പൂരം അവസാനിക്കുംവരെയുള്ള 36 മണിക്കൂർ തൃശൂരി​െൻറ വീഥികൾ ആനപ്പുറമേറിയ ദേവതകെളക്കൊണ്ടും അലഞ്ഞു തിരിയുന്ന മനുഷ്യരെക്കൊണ്ടും നിറയും. പരന്നു കിടക്കുന്ന കാഴ്ചകൾ തേടുന്ന പതിനായിരങ്ങളെക്കൊണ്ട് നഗരം നിറയും. അസുര വാദ്യത്തി​െൻറ മൃദു, രൗദ്ര ഭാവങ്ങൾ നിറയുന്ന പഞ്ചവാദ്യവും പാണ്ടിമേളവും അടുത്തുനിന്ന് ആസ്വദിക്കാൻ മഠത്തിന് മുന്നിലും ഇലഞ്ഞിയുടെ പരിസരത്തും നേരത്തെ ഇടം പിടിക്കാൻ ഒാടുന്നവരുടെ വെപ്രാളം പൂരത്തി​െൻറ കൗതുകങ്ങളിലൊന്നാണ്. പാറമേക്കാവി​െൻറ പൂരം പുറപ്പെടുന്നിടത്ത് നട്ടുച്ച വെയിലിനെ തോൽപ്പിക്കാനെന്ന പോലെയാണ് ജനസഞ്ചയം നിറയുക. പകൽച്ചൂട് സന്ധ്യയുടെ കുളിരിലേക്ക് ഒതുങ്ങുേമ്പാൾ തെക്കേ ഗോപുരച്ചെരുവിൽ കുടമാറ്റം കാണാൻ വന്നു നിറയുന്നവർക്ക് കണക്കില്ല. പകലിലെ പൂരം കണ്ട് മതിവരാത്തവർക്ക് രാത്രി ഇതിൽ പലതും ആവർത്തിക്കുന്നുണ്ട്. ഉറക്കച്ചടവില്ലാതെ അതിനു പിന്നാലെ അലയുന്നവർ ആയിരമായിരം വരും. പതിവിൽനിന്ന് ചില വ്യത്യാസങ്ങളുമുണ്ട്, ഇത്തവണ. ആദ്യമായി ഒരു മുഖ്യമന്ത്രി പൂരത്തി​െൻറ ഏറ്റവും സൗകുമാര്യമാർന്ന കുടമാറ്റം കാണാനെത്തും. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഒന്നരപ്പതിറ്റാണ്ട് തിരുവമ്പാടി വിഭാഗത്തി​െൻറ തിടേമ്പറ്റിയ ശിവസുന്ദറി​െൻറ അസാന്നിധ്യമാണ് മറ്റൊന്ന്. െചരിഞ്ഞ ശിവസുന്ദറിനു പകരം ചെറിയ ചന്ദ്രശേഖരൻ തിരുവമ്പാടിയുടെ തിടേമ്പറ്റും. വെടിക്കെട്ടിനുള്ള സുരക്ഷ ക്രമീകരണം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.