മാള: വ്യത്യസ്ത അപകടങ്ങളിൽ മരിച്ച മാള സ്വദേശികൾക്ക് നാടിെൻറ യാത്രാമൊഴി. മാതാവിനും സഹോദരിക്കുമൊപ്പം അഴീക്കോട് കടൽ കാണാനെത്തി തിരയിൽപ്പെട്ട് മരിച്ച മാള അഷ്ടമിച്ചിറ സ്വദേശിയും മെറ്റ്സ് എൻജിനീയറിങ് കോളജ് വിദ്യാർഥിനിയുമായ അശ്വനി (20), കാർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ മരിച്ച വ്യാപാരി മുരളി(62) എന്നിവർക്കാണ് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകിയത്. അശ്വനിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച രാവിലെ പത്തിന് അഷ്ടമിച്ചിറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കോളജിലെ സഹപാഠികൾ ഉൾപ്പെടെ നിരവധിപേർ അന്ത്യോപചാരം അർപ്പിക്കാനെത്തി. അമ്മയോടും സഹോദരിയോടുമൊപ്പം കഴിഞ്ഞ ഞായറാഴ്ചയാണ് അശ്വനി കടൽ കാണാനെത്തിയത്. കൂറ്റൻ തിരമാലയിൽപെട്ട് കാണാതായ അശ്വനിയുടെ മൃതദേഹം 24 മണിക്കൂറിന് ശേഷമാണ് തീരത്ത് അടിഞ്ഞത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് മകൻ ശ്യാം താമസിക്കുന്ന വയനാട്ടിൽ എത്തി തിരിച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്ന മാള അന്നമനടയിലെ വ്യാപാരി മുരളി കാർ നിയന്ത്രണം വിട്ട് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന മകൻ സജയും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുരളിയുടെ മൃതദേഹം ചൊവ്വാഴ്ച അന്നമനടയിലെ ഭവനത്തിലെത്തിച്ചു. നാട്ടുകാരും, വ്യാപാരി സമൂഹവും അന്ത്യോപചാരം അർപ്പിക്കാൻ എത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വൈകീട്ട് അഞ്ചിന് സംസ്കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.