വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ യുവജന ക്ലബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷക്കീല ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എ. അബു, ഒാമന മധുസൂദനന്‍, പഞ്ചായത്തംഗങ്ങളായ അനിലാല്‍, കാഞ്ചന രാജു, റീന പ്രദീപ്, ബേബി ബാബു, കെ.ബി. സമ്പാജി, കെ.ബി. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ഇന്‍-ചാര്‍ജ് -ജെ. സുധ നന്ദി പറഞ്ഞു. പഞ്ചായത്തിലെ രജിസ്റ്റര്‍ ചെയ്ത 23 ഒാളം ക്ലബുകള്‍ക്കാണ് സ്പോർട്സ് കിറ്റ് വിതരണം ചെയ്തത്. അനുശോചിച്ചു അന്തിക്കാട്: മുസ്ലിം ലീഗ് അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ആർ.കെ. അബ്ദുൽ കരീം മുസ്ലിയാരുടെ നിര്യാണത്തിൽ അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. പ്രസിഡൻറ് ഉമ്മർ ഹാജി ഇടയാടി അധ്യക്ഷത വഹിച്ചു. മുറ്റിച്ചൂർ മഹല്ല് ഖതീബ് മുഹമ്മദ് മീരാൻ ദാരിമി അൽ ഹൈതമി പ്രാർഥനയും അനുഗ്രഹ പ്രഭാഷണവും നടത്തി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഹാറൂൻ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. ജി.സി.സി കോഒാഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് ഹബീബുല്ല മുറ്റിച്ചൂർ, അബ്ദുൽ ലത്തീഫ് അന്തിക്കാട്, കെ.കെ. നജീബ്, മജീദ് മൗലാന, എ.എ. ജാഫർ, ശരീഫ് അന്തിക്കാട്, അബ്ദുൽ റഹ്മാൻ ഹാജി, പി.കെ. ഹസൻ ഹാജി, ഇഖ്‌ബാൽ മുറ്റിച്ചൂർ, ഉസ്മാൻ അന്തിക്കാട്, നൗഷാദ് ചാഴൂർ, ആദം ഷാ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.