തൃശൂർ: ജില്ലയിൽ ശാന്തിഗിരിയുടെ ആദ്യ പ്രാർഥനാലയം മുളങ്കുന്നത്തുകാവിന് സമീപം തങ്ങാലൂരിൽ 28ന് തുറക്കും. ഇതിെൻറ ഭാഗമായി ഉച്ചക്ക് 12ന് ആശ്രമാങ്കണത്തിൽ സാംസ്കാരിക സമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. അനിൽ അക്കര എം.എൽ.എ അധ്യക്ഷത വഹിക്കും. നിർധന രോഗികൾക്ക് ചികിത്സ സഹായവും ഇരുനൂറോളം പാവപ്പെട്ടവർക്ക് അരി വിതരണവും ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ശാന്തിഗിരി ആശ്രമം തങ്ങാലൂർ ചുമതലക്കാരൻ സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാന തപസ്വി, ആശ്രമം ഉപദേശക സമിതി അഡീഷനൽ ജനറൽ കൺവീനർ ടി.ആർ. സത്യൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. കെ.ബി. ഭദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.