ദു​ൈബ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പണം തട്ടിയ മലയാളിയെ പൊലീസ് സംരക്ഷിക്കുന്നെന്ന്

തൃശൂര്‍: ദുൈബ അല്‍ സഹാറ ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് സ്ഥാപനത്തിൽനിന്ന് പണം തട്ടിയയാളെ പേരാമംഗലം പൊലീസ് സംരക്ഷിക്കുന്നതായി പരാതി. സ്ഥാപന പാർട്ണറായ തളിക്കുളം ഇടശ്ശേരിയിലെ എന്‍.എസ്. ബാദുഷയാണ് പേരാമംഗലം ചിറ്റിലപ്പള്ളി സ്വദേശിക്കെതിരെ ആരോപണം ഉന്നയിച്ചത്. ദുൈബ പൊലീസിലും പേരാമംഗലം പൊലീസിലും ഇയാൾക്കെതിരെ പരാതി നൽകിയെന്നും സ്ഥാപനത്തിനായി 80 പേരിൽ നിന്ന് ശേഖരിച്ച പ്രീമിയം തുക 40 ലക്ഷത്തോളം രൂപ കമ്പനിയില്‍ അടക്കാതെ ഇയാൾ ദുബൈയില്‍ നിന്ന് മുങ്ങുകയായിരുന്നുവെന്നും ബാദുഷ ആരോപിച്ചു. നാട്ടിലെത്തി പണം തിരികെ ചോദിക്കാന്‍ ശ്രമിച്ച തന്നെ ഇയാളും മകനും ചേര്‍ന്ന് മര്‍ദിച്ചു. പേരാമംഗലം പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിക്ക് രക്ഷപ്പെടാന്‍ പൊലീസ് സഹായം ചെയ്തു കൊടുത്തു. പിന്നീട് കേസ് ഒത്തുതീര്‍ക്കുകയാണ് നല്ലതെന്ന് പൊലീസ് അറിയിച്ചു. പണം തട്ടിപ്പു കേസും അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബാദുഷ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.