തൃശൂര്‍: പത്തരയടി ഉയരം. ചെവികളുൾപ്പെടെ ആറടി വീതി. ഉയര്‍ന്ന കൊമ്പുകള്‍. തിരുവമ്പാടി ശിവസുന്ദറിെൻറ അതേ രൂപത്തിലുള്ള സ്‌പെഷല്‍ കുടകളാവും ഇത്തവണ കുടമാറ്റത്തിെൻറ ശ്രദ്ധാകേന്ദ്രം. തിരുവമ്പാടി വിഭാഗത്തിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ശക്തന്‍ തമ്പുരാെൻറയും അനന്ത ശയനത്തിെൻറയും കുടകള്‍ ഇറക്കി കൈയടി നേടിയ യുവാക്കളുടെ കൂട്ടായ്മയാണ് ഇത്തവണ ശിവസുന്ദറിെൻറ റിയലിസ്റ്റിക് കുടയുമായി രംഗത്തെത്തുന്നത്. ശിവസുന്ദറിെൻറ വലുപ്പത്തിലും അതേ രൂപത്തിലുമുള്ള കുടകള്‍ ജീവന്‍ തുടിക്കുന്നതുപോലെ തോന്നും. ആനയുടേതുപോലെ ചെവികള്‍ ആടുന്ന സംവിധാനവും കുടകളില്‍ ഒരുക്കിയിട്ടുണ്ട്. ഫൈബറില്‍ തീര്‍ത്ത ഈ കുടകളുടെ നിര്‍മാണത്തിന് ഏകദേശം 80,000 രൂപയോളം ചെലവ് വന്നു. ശില്‍പി പ്രഭാത് മുളശേരിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. കൂട്ടാനകള്‍ക്കായുള്ള 14 കുടകളാണ് ശിവസുന്ദറിെൻറ രൂപത്തിലുള്ളത്. മധ്യത്തിലെ കുട കുടമാറ്റ ദിവസത്തെ സര്‍പ്രൈസായി സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.