മണ്ണുത്തി: ശ്രീജിത്തിെൻറ കസ്റ്റഡിമരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിതല നടത്തുന്ന ഉപവാസസമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് പാണേഞ്ചരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവിസിൽ നിന്നും പിരിച്ചുവിടുക, ശ്രീജിത്തിെൻറ വിധവക്ക് സർക്കാർ ജോലി നൽകുക, പൊലീസിലെ ഉന്നതരെ കേസിൽ പ്രതിചേർക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. രാജീവ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.സി. അഭിലാഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ടി.പി. ജോർജ്, ഇ.എൽ. അനിരുദ്ധൻ, ടി.എസ്. മനോജ്കുമാർ, കെ.എൽ. വിജയകുമാർ, എം.എൽ. ബേബി, റോയ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.