ഗുരുവായൂർ: ദഫ്മുട്ടിലെ കുത്തക നിലനിർത്തിയതോടൊപ്പം വട്ടപ്പാട്ടിൽ പുത്തൻ കിരീടം ചൂടി കൊടുങ്ങല്ലൂർ പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ്. മൂന്നു വർഷമായി ഇൻറർസോൺ കലോത്സവത്തിൽ ദഫ്മുട്ടിൽ അസ്മാബിക്കാണ് കിരീടം. ഇത്തവണയും വിജയം നേടാൻ സി.എസ്. മുഹമ്മദ് പർവേസിനും സംഘത്തിനുമായി. വാശിയേറിയ പോരാട്ടം നടന്ന വടപ്പാട്ട് മത്സരത്തിൽ കോഴിക്കോട് ഫാറൂഖ് കോളജിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. മികച്ച നിലവാരം പുലർത്തിയ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. മഹഫൂസ് കമാലിെൻറ നേതൃത്വത്തിലുള്ള ടീമാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അസ്മാബിയെ വട്ടപ്പാട്ടിൽ മുന്നിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.