തൃശൂര്‍ പൂരം: 25ന് അവധി

തൃശൂര്‍: പൂരം ആഘോഷിക്കുന്ന 25ന് തൃശൂര്‍ താലൂക്കിലെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര, സംസ്ഥാന, അർധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് തൃശൂർ: ജില്ല ശിശു ക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം 21ന് വൈകീട്ട് മൂന്നിന് അസിസ്റ്റൻറ് െഡവലപ്മ​െൻറ് കമീഷണറുടെ (ജനറല്‍) ചേംബറില്‍ ചേരും. വൃക്ഷത്തൈ വില്‍പനക്ക് തൃശൂര്‍: സാമൂഹിക വനവത്കരണ ഡിവിഷ​െൻറ കീഴില്‍ ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫിസ് കോമ്പൗണ്ട്, വാടാനപ്പിള്ളി നഴ്‌സറി എന്നിവിടങ്ങളില്‍ ഗുണമേന്മയുളള വൃക്ഷത്തൈകളും തേക്ക് സ്റ്റമ്പുകളും വില്‍പനക്കുണ്ട്. ഫോണ്‍: 0487-2320609.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.